Web Desk

തിരുവനന്തപുരം

April 04, 2020, 5:00 pm

തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ സമയം മാറുന്നു; ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ തന്നെ പണം പിൻവലിക്കാം

Janayugom Online

ബാങ്കുകളുടെ പ്രവര്‍ത്തന സമയം മാറുന്നു. അടുത്ത തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. ഇക്കഴിഞ്ഞ ആഴ്ച വരെ വൈകുന്നേരം നാലു മണി വരെയായിരുന്നു ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബാങ്കുകളിലെ തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു തീരുമാനം.

അതേസമയം, ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ തന്നെ പണം പിൻവലിക്കാം. പണം പോസ്റ്റ് ഓഫീസ് വഴി വീട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഇത് സാധ്യമാകുക. പണം പിൻവലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയ്ക്കണം. അതേസമയം സഹകരണ ബാങ്കുകളില്‍ നിന്നും ഇത്തരത്തില്‍ പണം പിൻവലിക്കാൻ ആവില്ലെന്നും ഉത്തരവില്‍ പറയുന്നു.

Eng­lish Sum­ma­ry: The time of the banks changes from Mon­day; You can with­draw mon­ey with­out going to banks or ATMs

you may also like this video;