‘ട്രെയിന്‍ 18’ ആദ്യത്തെ എഞ്ചിനില്ലാത്ത ട്രെയിന്‍ ട്രയല്‍ റണ്‍ നടത്തി

Web Desk
Posted on November 18, 2018, 8:52 am

ഡെൽഹി : ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനില്ലാത്ത ‘ട്രെയിന്‍ 18’  ട്രയല്‍ റണ്‍ നടത്തി. ബറെയ്‌ലില്‍ നിന്ന് മൊറാദാബാദിലേക്കാണ് ട്രയല്‍ റണ്‍ നടത്തിയത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലാണ് ട്രെയിന്റെ നിര്‍മ്മാണം നടന്നത്.

പൂര്‍ണമായും എയര്‍കണ്ടീഷണര്‍ ആയ ട്രെയിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയാണ് ഉള്ളത്. 16 കോച്ചുകളായി നിര്‍മ്മിച്ച ട്രയിനിന്റെ നിര്‍മ്മാണം നടന്നത് 18 മാസങ്ങള്‍ കൊണ്ടാണ്. നവംബര്‍ 11 നാണ് ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിച്ചത്.

ട്രയല്‍ നടത്തിയതിന് ശേഷം റയില്‍വേ സുരക്ഷിതത്വം കമ്മീഷന്‍ ഉറപ്പു വരുത്തുന്നതുവരെ സ്വന്തമായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. വൈഫെ ഉള്‍പ്പെടെ ഇലക്ടോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനും എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ട്രെയിനില്‍ ഉറപ്പു വരുത്തുന്നുണ്ട്.2018 ‑19  വർഷത്തിൽ ഒരു യൂണിറ്റ് കൂടി നിർമ്മിക്കുവാനും 2019 ‑20 ൽ നാലു യൂനിറ്റുകൂടി നിർമ്മിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.