യുഎഇയിലെ വടം വലി ടീം മാനേജർ മാരുടെടെയും വടംവലി പ്രേമികളുടെയും സംയുക്ത സമ്മേളനം ഷാർജയിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ മുൻ പ്രസിഡന്റ് കെ ബാലകൃഷ്ണൻ തച്ചങ്ങാട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യുഎഇയിലെ എല്ലാ എമിരേറ്റുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
മധു അശോകൻ അനിൽ
യുഎഇയിൽ വടംവലി മത്സരങ്ങൾ വരും വഷങ്ങളിൽ കൂടുതൽ കാര്യക്ഷമതയോടെ സംഘടിപ്പിക്കുവാനും, സ്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടുപ്പിക്കാൻ വിപുലമായ പരിപാടികൾക്കും രൂപം നൽകുകയും ചെയ്തു. തുടർന്ന് ഇഫ്താർ വിരുന്നും നടത്തുകയുണ്ടായി. രക്ഷാധികാരികൾ ആയി കെ ബാലകൃഷ്ണൻ തച്ചങ്ങാട്, രാജു കരിപ്പടക്കൽ എന്നിവരേയും ചെയർമാൻ ആയി ദിവാകരൻ നായർ വേങ്ങയിലിനേയും, വൈസ് ചെയർമാൻ രതീഷ് കോളിക്കരയേയും, പ്രസിഡന്റ് ആയി അനിൽ കുമാർ ഒ കെ, സെക്രട്ടറി ആയി മധു കൊളത്തൂർ, ട്രഷറർ ആയി അശോകൻ കയ്യിൽ എന്നിവരേയും സഹഭാരവാഹികളും ടെക്നിക്കൽ കമ്മിറ്റിയിലേയ്ക്കുമായി മനാഫ് കുന്നിൽ, ലിജു ജസ്റ്റിൻ, ഫക്രുദ്ധീൻ, സുകുമാരൻ വയൽ, കലാനാഥൻ ജി എന്നിവരേയും തിരഞ്ഞെടുത്തു.
English Summary:The Tug of War Federation formed the UAE Committee
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.