Web Desk

ശ്രീനഗർ

January 13, 2021, 10:32 pm

അതിർത്തിയിൽ തുരങ്കം കണ്ടെത്തി

Janayugom Online

ജമ്മുകശ്മീരിൽ പാക് അതിർത്തിയിൽ സുരക്ഷാ സേന 150 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തി. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് ഭീകരർ ഉപയോഗിച്ചിരുന്ന തുരങ്കമാണിതെന്ന് ബിഎസ്എഫ് അറിയിച്ചു. പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടയിലാണ് കഠ്‌വ ജില്ലയിലെ ഹീരാനഗർ സെക്ടറിൽ തുരങ്കം കണ്ടെത്തിയത്. 

സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നതെന്ന് ബിഎസ്എഫ് ഐജി എൻ എസ് ജാംവാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ഭീകരരെ പാകിസ്ഥാൻ സഹായിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂഗർഭപാത കണ്ടിട്ട് അടുത്തകാലത്ത് നിർമ്മിച്ചതല്ലെന്നും കഴിഞ്ഞ കുറെ നാളുകളായി ഇതുവഴി ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചിട്ടുണ്ടാകാമെന്നും ഐജി പറഞ്ഞു.

ENGLISH SUMMARY:The tun­nel was found at the border
You may also like this video