Web Desk

വാഷിങ്ടണ്‍

May 21, 2021, 11:10 am

ഇന്ത്യക്ക് 50 കോടി ഡോളറിന്റെ സഹായം ചെയ്തതായി യുഎസ്

Janayugom Online

ഇതുവരെ ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്കിയാണ് ഇക്കാര്യം അറിയിച്ചത്. 

ഇതുവരെ അമേരിക്കന്‍ സര്‍ക്കാര്‍, ഫെഡറല്‍ സര്‍ക്കാരുകള്‍, അമേരിക്കന്‍ കമ്പനികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നായി ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച് ഇത്തരം സഹായങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ തന്നെയാണ് ബൈഡന്‍ സര്‍ക്കാരിന്റെ തീരുമാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.ഇതിനകം ആറു വിമാനങ്ങള്‍ സഹായങ്ങളുമായി അയച്ചുകഴിഞ്ഞു. ഇതില്‍ ആരോഗ്യ ഉപകരണങ്ങള്‍, മെഡിക്കല്‍ ഓക്സിജന്‍, മാസ്ക്കുകള്‍, ടെസ്റ്റ്കിറ്റുകള്‍, മരുന്നുകള്‍ ഇവ ഉള്‍പ്പെടുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇതിന് പുറമേയാണ് വിവിധ ലോക രാജ്യങ്ങള്‍ക്കായി എട്ടു കോടി ഡോസ് വാക്‌സിനുകള്‍ നല്‍കാനുള്ള നീക്കവും അമേരിക്കയില്‍ നടക്കുന്നത്.
eng­lish summary;The U.S. has said it has pro­vid­ed $ 500 mil­lion in aid to India
you may also like this video;