20 April 2024, Saturday

Related news

December 18, 2023
September 30, 2023
September 11, 2023
June 19, 2023
December 16, 2022
November 30, 2022
September 6, 2022
August 26, 2022
July 21, 2022
April 28, 2022

ഷിന്‍ജിയാങില്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയേക്കും

Janayugom Webdesk
ലണ്ടന്‍
April 22, 2022 9:24 pm

ചെെനയിലെ ഷിന്‍ജിയാങ്ങില്‍ നിന്നുള്ള മെഡിക്കല്‍ ഉല്പന്നങ്ങളുടെ സര്‍ക്കാര്‍ ഇറക്കുമതി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍. ഷിന്‍ജിയാങില്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള നിയമഭേദഗതി ബ്രിട്ടീഷ് പാര്‍ലമെന്റ് അടുത്താഴ്ച പരിഗണിക്കും.

ഷിന്‍ജിയാങ്ങില്‍ ഉയിഗുര്‍ വിഭാഗത്തിനു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കേര്‍പ്പെടുത്താനുള്ള നീക്കം. ആരോഗ്യ സേവന വിതരണ ശൃംഖലകളിൽ നിന്ന് അടിമത്തം ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന ഹെൽത്ത് ആന്റ് സോഷ്യൽ കെയർ ബില്ലിന് ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭ നിർദ്ദേശിച്ച ഭേദഗതിയാണ് അധോസഭയില്‍ പരിഗണിക്കുക. ആരോഗ്യമന്ത്രി സാജിദ് ജാവേദ് നീക്കത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

ഉയിഗുര്‍, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരെ ചെെന വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെയും ബ്രിട്ടീഷ് നിയമനിര്‍മ്മാതാക്കളുടെയും ആരോപണം. ഇത്തരത്തില്‍ 10 ലക്ഷം ആളുകളെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായും അവകാശ സംഘടനകള്‍ പറയുന്നു. എന്നാല്‍ തടങ്കല്‍ കേന്ദ്രങ്ങളല്ല, പുനർവിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള ക്യാമ്പുകളാണെന്നാണ് ചെെനയുടെ വാദം.

Eng­lish summary;The UK may ban med­ical devices made in shi jiang

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.