കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫിഫ റദ്ദാക്കി. ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആണ് കൊറോണ കാരണം നടക്കാതെ ആയത്.പകരം 2022ല്‍ നടക്കേണ്ട അണ്ടര്‍ 17 ലോകകപ്പ് നടത്താന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാനും ഫിഫ തീരുമാനമെടുത്തു.
നേരത്തേ 2021‑ലേക്ക് ലോകകപ്പ് നീട്ടിവച്ചിരുന്നെങ്കിലും നടത്തിപ്പ് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. കോസ്റ്റാറിക്കയ്ക്ക് അനുവദിച്ചിരുന്ന 2020ലെ അണ്ടര്‍ 20 വനിതാ ലോകകപ്പും ഇതുപോലെ റദ്ദാക്കുകയും 2022ലെ ലോകകപ്പ് അനുവദിക്കുകയും ചെയ്തു. 2020ലെ ക്ലബ്ബ് ലോകകപ്പ് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഖത്തറില്‍ നടത്താനും തീരുമാനമായി.
ENGLISH SUMMARY:The Under-17 Women’s Football World Cup has been canceled
You may also like this video