അധോലോക കുറ്റവാളി രവി പൂജാരിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു. രവി പൂജാരിയുടെ ജാമ്യേപക്ഷ സെനഗല്‍ സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്. കര്‍ണാടക പൊലീസും റോ ഉദ്യോഗസ്ഥരും സെനഗലിലെത്തിയിട്ടുണ്ട്. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ നടി ലീന മരിയ പോള്‍ നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെപ്പ് ഉള്‍പ്പെടെ 200ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കര്‍ണാടകയില്‍ രവി പൂജാരിയുടെ പേരില്‍ 100ല്‍ അധികം കേസുകളുണ്ട്.രണ്ടുവര്‍ഷം മുമ്ബുവരെ ആസ്ട്രേലിയയില്‍ കഴിയുകയായിരുന്ന രവി പിന്നീട് സെനഗലിലേക്ക് കൂടുമാറുകയായിരുന്നു. ബുര്‍ക്കിനഫാസോ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്.
English Summary:The underworld criminal ravi poojari under arrest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.