August 12, 2022 Friday

Related news

July 18, 2022
June 4, 2022
May 25, 2022
April 25, 2022
April 23, 2022
April 16, 2022
April 11, 2022
April 11, 2022
March 30, 2022
March 23, 2022

വൈസ് ചാൻസലറുടെ ഏകപക്ഷീയ നിലപാടുകൾ; ജെഎന്‍യുവിൽ നിന്ന് അധ്യാപകർ പുറത്തേയ്ക്ക് വഴിതേടുന്നു

Janayugom Webdesk
ന്യൂഡൽഹി
January 13, 2020 12:16 pm

വൈസ് ചാൻസലറുടെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ നടപടികളെത്തുടർന്ന് അധ്യായന സാഹചര്യങ്ങൾ മോശമായ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് ശാസ്ത്രവിഷയങ്ങളിൽ പ്രാഗൽഭ്യമുള്ള ഫാക്കൽറ്റി അംഗങ്ങളുൾപ്പെടെ പുറത്തേയ്ക്കുള്ള വഴി തേടുന്നു. ഇക്കാര്യം മനസിലാക്കിയ ഡൽഹി ഐഐടി ഡയറക്ടർ അയച്ച ഇമെയിൽ സന്ദേശം പുറത്തുവന്നു. ഡിസംബർ 19 ന് സ്ഥാപനത്തിലെ വിവിധ വകുപ്പ് മേധാവികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ജെഎൻയു വിട്ടുവരുന്ന അധ്യാപകരുടെ വിലപ്പെട്ട സേവനം ഉപയോഗിക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നു. ഐഐടി ഡൽഹിയിൽ ചേരുന്നതിന്ന് ജെഎൻയുവിലെ നിരവധി ഉന്നത അധ്യാപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സന്ദേശത്തിലുണ്ട്. അവരിൽ ചിലർ മറ്റ് സ്ഥാപനങ്ങളെയും സമീപിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ഉന്നത നിലവാരമുള്ള അവരെ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പെട്ടെന്നുതന്നെ ഏറ്റെടുക്കാൻ തയ്യാറാകണണെന്നും കത്തിൽ നിർദ്ദേശിക്കുന്നുമുണ്ട്.

വൈസ് ചാൻസിലർ എം ജഗദീഷ്‌കുമാറിന്റെ നിലപാടുകളിൽ ശക്തമായ വിയോജിപ്പുള്ളവരാണ് ജെഎൻയുവിലെ അധ്യാപകരിൽ ഭൂരിപക്ഷവും. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന അഭിപ്രായ സർവ്വേയിൽ അധ്യാപകരിലെ 93 ശതമാനവും ജഗദീഷ്‌കുമാറിനെതിരായിരുന്നു. സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എൻജിനിയറിംഗിന്റെ വികസനത്തിനായി സർക്കാരിൽ നിന്ന് കടമെടുക്കാനുള്ള വൈസ് ചാൻസിലറുടെ നടപടിയെ 96 ശതമാനം അധ്യാപകരും എതിർക്കുകയും ചെയ്തിരുന്നു.

വിദ്യാർഥികളെ സമരത്തിലേയ്ക്ക് തള്ളിയിട്ട അമിതമായ ഫീസ് വർധനയ്ക്കെതിരെയും അധ്യാപകർ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ വൈസ് ചാൻസിലറുടെ ഏകപക്ഷീയമായ നടപടികൾ കുറേ മാസങ്ങളായി സർവ്വകലാശാലയ്ക്കുള്ളിലും പുറത്തും അസ്വസ്ഥത വിതച്ചിരിക്കുയാണ്. സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ പോലും വിസി തയ്യാറായില്ല. എന്നിട്ടും ജഗദീഷ്‌കുമാറിനെ സംരക്ഷിക്കുന്ന സമീപനമാണ് അധികൃതരിൽ നിന്നുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രഗൽഭ അധ്യാപകരുൾപ്പെടെ സ്ഥാപനം വിടാൻ ഒരുങ്ങുന്നതെന്ന് ദി വയർ ഓൺലൈൻ പോർട്ടൽ വാർത്തയിൽ പറയുന്നു.

Eng­lish sum­ma­ry: The uni­lat­er­al posi­tion of the Vice Chan­cel­lor; Teach­ers are mak­ing their way out of JNU

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.