Web Desk

ന്യൂഡൽഹി

December 18, 2020, 8:00 pm

സായുധ സേനകൾക്ക് 2,700 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി കേന്ദ്രം

Janayugom Online

ഇന്ത്യൻ സായുധ സേനകൾക്കായി 2,700 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി കേന്ദ്ര പ്രതിരോധ മന്ത്രാലയം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതിയാണ് ആഭ്യന്തര വിപണിയിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകിയത്.

പ്രതിരോധ സംഭരണ സമിതി ഈ വർഷം ചേർന്ന ആദ്യ യോഗത്തിലാണ് പടക്കോപ്പുകളും ആയുധങ്ങളും വാങ്ങാൻ അനുവാദം നൽകിയിരിക്കുന്നത്. 2,800 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ സമർപ്പിച്ച ശുപാർശയിലാണ് 2,700 കോടി രൂപ അനുവദിച്ചത്.

ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി ഡിആർഡിഒ തദ്ദേശീയമായി രൂപകല്പന ചെയ്ത നൂതന നിരീക്ഷണ യാനവും, വ്യോമസേനയ്ക്കായി വികസിപ്പിച്ച എയർബോൺ ഏർലി വാണിംഗ് സംവിധാനവും, കരസേനയ്ക്കായുള്ള മോഡുലാർ പാലങ്ങളും അനുമതി നൽകിയവയിൽ ഉൾപ്പെടുന്നു.

Eng­lish sum­ma­ry; The Union Min­istry of Defense has giv­en per­mis­sion to pur­chase arms

You may also like this video;