October 2, 2022 Sunday

Related news

September 25, 2022
September 14, 2022
August 26, 2022
August 22, 2022
August 16, 2022
August 15, 2022
August 9, 2022
August 8, 2022
August 8, 2022
August 3, 2022

ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി അമേരിക്ക

Janayugom Webdesk
വാഷിങ്ടണ്‍
May 19, 2021 8:38 am

ഏഷ്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയോടെയാണ് യുഎസ് ഹൈസ് മൂന്നിൽ രണ്ട് പിന്തുണ ആവശ്യമുള്ള നിയമം പാസാക്കിയത്. അതേസമയം 62 പേരാണ് റിപ്പബ്ലിക്കൻസിൽ നിയമത്തെ എതിർത്ത് വോട്ട് ചെയ്തത്. ന്യൂയോർക്കിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ഗ്രേസ് മെഗും ഹവായിയിലെ ഡെമോക്രാറ്റിക് സെൻ മസി ഹിരാനോയും ചേർന്നാണ് നിയമം അവതരിപ്പിച്ചത്. കോവിഡ് 19 വിദ്വേഷ കുറ്റകൃത്യം എന്നറിയപ്പെടുന്ന നിയമമാണിത്. 94–1 വോട്ടിന് കഴിഞ്ഞ മാസമാണ് നിയമം സെനറ്റിൽ പാസാക്കിയത്. അറ്റ്ലാന്റയിൽ നടന്ന വെടിവയ്പ്പിൽ ആറ് ഏഷ്യൻ വംശജർ കൊല്ലപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് നിയമം പാസാകുന്നത്. മാർച്ച് 16ന് ജോർജിയയിൽ നടന്ന കൂട്ടക്കൊലയെ അപലപിച്ച് പ്രത്യേക പ്രമേയം പാസാക്കാനുള്ള നീക്കത്തിലാണ് സഭ.

ENGLISH SUMMARY:The Unit­ed States has passed leg­is­la­tion to pre­vent anti-Asian crimes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.