14 November 2025, Friday

Related news

November 10, 2025
November 2, 2025
October 28, 2025
October 26, 2025
October 22, 2025
October 22, 2025
October 21, 2025
October 17, 2025
October 5, 2025
September 11, 2025

സർവകലാശാല ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു

Janayugom Webdesk
തിരുവനന്തപുരം
September 4, 2025 10:29 pm

സർവകലാശാലയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ മൂന്നു ബില്ലുകളും ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടു. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന നടപടികള്‍ക്കെതിരെ സുപ്രീംകോടതി വിധിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ബില്ലുകൾ വേഗത്തില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചത്. 

സർവകലാശാല ഭേദഗതി ബിൽ, സർവകലാശാല ഭേദഗതി ബിൽ 2, സ്വകാര്യ സർവകലാശാല ബിൽ എന്നിവയാണ് അയച്ചത്. ഗവർണർമാരും രാഷ്ട്രപതിയും ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറൻസ് ചോദിച്ചിരിക്കുന്നതിനിടെയാണ് ഗവർണറുടെ നടപടി. ഇതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളോട് അംഗീകാരം കാത്തിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദാംശങ്ങള്‍ തേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.