28 March 2024, Thursday

Related news

October 28, 2023
August 22, 2023
May 23, 2023
September 24, 2022
September 10, 2022
May 21, 2022
May 21, 2022
October 7, 2021
August 26, 2021
August 26, 2021

മഹാശ്വേതാ ദേവിയുടെയും ദളിത് എഴുത്തുകാരുടെയും രചനകള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റി

Janayugom Webdesk
ന്യൂഡൽഹി
August 26, 2021 10:58 am

പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉൾപ്പെടെ രണ്ട് ദളിത് എഴുത്തുകാരുടെ രചനകൾ ഇംഗ്ലീഷ് സിലബസിൽ നിന്ന് ദൽഹി സർവകലാശാലയുടെ മേൽനോട്ട സമിതി നീക്കം ചെയ്തു.
മേൽനോട്ട സമിതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. ദൽഹി യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലിലെ 15 അംഗങ്ങൾ മേൽനോട്ട സമിതിയുടെ തീരുമാനത്തെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്.
അക്കാദമിക് കൗൺസിൽ യോഗത്തിൽവെച്ച് 15 അംഗങ്ങളും മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തി. ദളിത് എഴുത്തുകാരായ ബാമയുടെയും സുകർത്താരിണിയുടെയും കൃതികൾ നീക്കം ചെയ്യാൻ മേൽനോട്ടസമിതി ആദ്യം തീരുമാനിച്ചെന്നും അവരുടെ സൃഷ്ടികൾക്ക് പകരം ‘സവർണ്ണ എഴുത്തുകാരിയായ രമാബായി’ യുടെ എഴുത്ത് ഉൾക്കൊള്ളിച്ചുവെന്നുമാണ് അക്കാദമിക് കൗൺസിൽ അംഗങ്ങൾ പറയുന്നത്.

Eng­lish sum­ma­ry; The Uni­ver­si­ty of Del­hi has removed the works of Mahash­we­ta Devi and Dalit writ­ers from the syllabus.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.