വിദേശ സഹായ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് മണിപ്പാൽ സർവകലാശാലയുടെ വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതിനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. നിപ്പാ വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്നതിനാണ് കർണാടകത്തിലെ മണിപ്പാൽ സർവകലാശാല വിദേശ സഹായം സ്വീകരിച്ചത്. വിദേശ സഹായം സ്വീകരിച്ചുവെന്നത് വാസ്തവമാണെന്നും എന്നാൽ ചട്ടങ്ങൾ ലംഘിച്ചതായുള്ള കേന്ദ്ര സർക്കാർ വാദം അടിസ്ഥാന രഹിതമാണെന്നും സർവകലാശാല അധികൃതർ പ്രതികരിച്ചു.
നിപ്പാ വൈറസുമായി ബന്ധപ്പെട്ട് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അനധികൃതമായി ഗവേഷണങ്ങൾ നടത്തിയെന്നാണ് ആഭ്യന്തര മന്ത്രാലയം അധികൃതർ പറയുന്നത്. ജനുവരി 2020 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് ലൈസൻസ് റദ്ദാക്കിയത്. ഗവേഷണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പാൽ സർവകലാശാലയ്ക്കും അമേരിക്കൻ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ എന്ന സ്ഥാപനത്തിനും ഫെബ്രുവരി ഏഴിന് കേന്ദ്ര സർക്കാർ കത്തയച്ചിരുന്നു. എന്നാൽ വിദേശ സഹായ ഫണ്ടുകൾ, ഗവേഷണ വിവരങ്ങൾ എന്നിവ സർക്കാരിന് നൽകിയിട്ടുണ്ടെന്ന് മണിപ്പാൽ സർവകലാശാലയിലെ വൈറോളജി വിഭാഗം ഡയറക്ടർ ഡോ ജി അരുൺ കുമാർ പറഞ്ഞു.
ENGLISH SUMMARY:The University of Manipal has canceled its approval for foreign aid
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.