Web Desk

ന്യൂഡല്‍ഹി

March 22, 2020, 1:21 pm

ഷഹീൻബാഗ് സമരപന്തലിന് നേരെ അജ്ഞാതരുടെ ബോംബേറ്

Janayugom Online

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം നടക്കുന്ന ഷഹീൻബാഗ് സമരപന്തലിന് നേരെ അജ്ഞാതർ ബോംബേറിഞ്ഞു. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. പെട്രോള്‍ നിറച്ച നിലയിലുള്ള ബോട്ടിലുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആറ് ബോട്ടിലുകളാണ് പൊലീസ് കണ്ടെത്തിയത്. സ്ഥലത്തെ സി.സി.ടി.വി പരിശോധിച്ച്‌ അക്രമിയെ ഉടന്‍ പിടികൂടുമെന്ന് ഡി.സി.പി അറിയിച്ചു. ജാമിയ മിലിയയിലെ പൗരത്വ വിരുദ്ധ സമര കേന്ദ്രമായ ഏഴാം നമ്പർ ഗേറ്റിലും സ്ഫോടനം നടന്നതായാണ് റിപ്പോർട്ടുകൾ.

you may also like this video;