May 28, 2023 Sunday

ഉന്നാവോ കേസ്; ഇന്ന് വിധി പറയും

Janayugom Webdesk
December 16, 2019 9:16 am

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ ഇന്ന് വിധി പറയും. പെണ്‍കുട്ടിയെ ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെന്‍ഗാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഡല്‍ഹിയിലെ വിചാരണക്കോടതി ഇന്ന് വിധി പറയുക. കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ സുപ്രീംകോടതി വിചാരണ നടപടികള്‍ 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ഒരു മുറി പ്രത്യേക കോടതിയാക്കി മാറ്റിയാണ് കേസിന്റെ വിചാരണ നടത്തിയത്.

2017ൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപാണ് കുൽദീപ് സെൻഗാർ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 28നാണ് റായ്ബറേലിയില്‍വെച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുകള്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു.

കാറപകടത്തിന് പിന്നില്‍ സെന്‍ഗാറാണെന്നാണ് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സെന്‍ഗാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് അപകടം. പീഡനക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നും സെന്‍ഗാറും കൂട്ടാളികളും ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി നേരത്തെ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.