December 11, 2023 Monday

Related news

December 10, 2023
December 9, 2023
December 9, 2023
December 7, 2023
December 7, 2023
December 6, 2023
December 6, 2023
December 4, 2023
December 4, 2023
December 4, 2023

ക്ഷേത്രപരിസരത്തെ പള്ളികള്‍ സ്വമേധയാ പൊളിച്ചുമാറ്റന്‍ അധികൃതര്‍ തയാറാകണമെന്ന് യുപി മന്ത്രി

ക്ഷേത്രങ്ങള്‍ മാറ്റേണ്ടതില്ല, പള്ളി എവിടെ വേണമെങ്കിലും പണിയാം
Janayugom Webdesk
ന്യൂഡൽഹി
September 15, 2022 8:10 pm

ക്ഷേത്ര പരിസരത്തുള്ള മുസ്‌ലിം പള്ളികള്‍ അധികൃതര്‍ തന്നെ സ്വമേധയാ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഉത്തർപ്രദേശിലെ ബാഗ്പത്തിൽ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ നിഷാദ് പാര്‍ട്ടിയുടെ നേതാവാണ് സഞ്ജയ് നിഷാദ്. എങ്ങനെയാണോ രാമക്ഷേത്രം നിലനിന്ന അയോധ്യയിലെ പള്ളികള്‍ മറ്റിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടത് അതുപോലെ തന്നെ മുസ്‌ലിം പള്ളികള്‍ ഇവിടെ നിന്ന് മാറ്റണമെന്നും സഞ്ജയ് പറയുന്നു.
ഇക്കാര്യത്തില്‍ അയോധ്യ രാമക്ഷേത്രത്തിലെ വിശ്വഹിന്ദു പരിഷദിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി ശ്രദ്ധേയമാണെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. പള്ളിക്കടുത്താണെന്നതില്‍ ക്ഷേത്രങ്ങള്‍ മാറ്റേണ്ടതില്ല, പള്ളി എവിടെ വേണമെങ്കിലും പണിയാം, മറ്റ് മതങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ആരാധന നടത്താമെന്ന വിവാദ പ്രസ്താവനയും സഞ്ജയ് നടത്തി. ആദിത്യനാഥ് ന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയാണ് ഇയാള്‍. പള്ളികളെ സംബന്ധിച്ച് യുപി സര്‍ക്കാര്‍ നടത്തിയ സര്‍വേയയും ഇയാള്‍ അനുമോദിച്ചു. അങ്ങനെ സര്‍വേ നടത്തിയതുകൊണ്ട് പള്ളിയുമായി ബന്ധപ്പെട്ട തീവ്രവാദ ബന്ധങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം വാദിച്ചു. എപ്പോള്‍ തീവ്രവാദികളെ കണ്ടെത്തിയാലും അത് മദ്രസകളുമായി ബന്ധപ്പെട്ടിരിക്കുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: The UP min­is­ter said that the author­i­ties should be ready to demol­ish the mosques in the tem­ple premis­es voluntarily

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.