Web Desk

തിരുവനന്തപുരം

January 11, 2020, 11:19 pm

യുഎപിഎ പ്രകാരം കേസെടുക്കുന്നതും അന്വേഷണം എൻഐഎ യ്ക്ക് കൈമാറുന്നതും പരിഗണനയിൽ

Janayugom Online

കളിയിക്കാവിള ചെക്പോസ്റ്റിൽ തമിഴ്‌നാട് സ്പെഷ്യൽ എസ്ഐ വിൽസണെ വെടിവച്ചുകൊന്ന കേസിലെ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കുന്നതും അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുന്നതും തമിഴ്‌നാട് പൊലീസിന്റെ പരിഗണനയിൽ. പ്രതികളായ അബ്ദുൽ ഷമീം, തൗഫിഖ് എന്നിവർ തീവ്രവാദപരിശീലനം ലഭിച്ചവരാണെന്നും കൊലയ്ക്കുപിന്നിൽ തീവ്രവാദബന്ധമുണ്ടെന്നുമാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് യുഎപിഎ സാധ്യത പരിശോധിക്കുന്നത്. എൻഐഎ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെന്നാണ് വിവരം. ക്യൂബ്രാഞ്ച് അന്വേഷണവും സമാന്തരമായി തുടരും. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രതികൾക്ക് പരിശീലനം ലഭിച്ചിരുന്നതായാണ് വിലയിരുത്തൽ. ഇരുവർക്കും വടക്കേ ഇന്ത്യയിൽ പരിശീലനം ലഭിച്ചിരുന്നതായും മാസങ്ങൾക്ക് മുമ്പ് തന്നെ സംഘം ആക്രമണത്തിന് പദ്ധതിയിട്ടതായും സംശയിക്കുന്നു. ഏറെ ജനത്തിരക്കുള്ള സ്ഥലത്താണ് ചെക്പോസ്റ്റ്. തിരക്ക് കുറയുന്ന സമയം വിലയിരുത്തി സംഘം രക്ഷാമാർഗങ്ങൾ നേരേത്ത കണ്ടുവച്ചെന്നാണ് വിലയിരുത്തൽ. സംഘടനയുടെ സാന്നിധ്യം അറിയിക്കാനും സഹപ്രവർത്തകരുടെ അറസ്റ്റിന് മറുപടി പറയാനോ മുൻവൈരാഗ്യം തീർക്കാനോ ആകാം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്. മുഖ്യപ്രതി‍ അബ്ദുൽ ഷമിം തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേൽപിച്ച് ആയുധപരിശീലനം നടത്തിയ കേസിൽ മുമ്പ് കരമന പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ഇയാളോട് ആഴ്ചയിലൊരിക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മുന്നിൽ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.

Eng­lish sum­ma­ry:The UPA is also inves­ti­gat­ing the case Also con­sid­er­ing trans­fer­ring to the NIA

YOU MAY LIKE THIS VIDEO