September 26, 2022 Monday

Related news

July 19, 2022
June 28, 2022
June 28, 2022
March 31, 2022
March 30, 2022
March 25, 2022
March 7, 2022
February 25, 2022
February 22, 2022
February 5, 2022

യുഎസ് 161 ഇന്ത്യക്കാരെ തിരിച്ചയക്കുന്നു

Janayugom Webdesk
വാഷിംഗ്ടൺ
May 18, 2020 10:14 pm

യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ 161 ഇന്ത്യക്കാരെ തിരിച്ചയക്കുന്നു. മെക്സിക്കൻ അതിർത്തി വഴിയും മറ്റു അനധികൃത മാർഗങ്ങളിലൂടെയും രാജ്യത്തേക്ക് കടന്ന ഇന്ത്യക്കാരെയാണ് തിരിച്ചയക്കാനൊരുങ്ങുന്നത്. ഇവരെ പ്രത്യേക വിമാനത്തിൽ പഞ്ചാബിലെ അമൃത്സറിലേക്ക് അയക്കുമെന്നാണ് യുഎസ് അധികൃതർ അറിയിച്ചിരിക്കുന്നത്. തിരിച്ചയക്കാനുള്ളവരുടെ പട്ടികയിൽ 76 പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. 56 പേർ പഞ്ചാബ്, 12 പേർ ഗുജറാത്ത്, ഉത്തർപ്രദേശിൽ നിന്നും അഞ്ച്, മഹാരാഷ്ട്രയിൽ നിന്നും നാല്, കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും തെലങ്കാനയിൽ നിന്നും രണ്ടു പേർ വീതം എന്നിങ്ങനെയാണ് കണക്കുകൾ.

ആന്ധ്രാപ്രദേശിൽ നിന്നും ഗോവയിൽ നിന്നും ഒരാൾ വീതവുമുണ്ട്. അമേരിക്കയിലെ 95 ജയിലുകളിലായി കഴിയുന്ന 1739 ഇന്ത്യക്കാരിൽ നിന്നുള്ളവരാണ് ഇപ്പോൾ തിരിച്ചയക്കപ്പെടുന്ന 161 പേരെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസിഇ) പിടിയിൽ പെട്ടവരാണ് ഇവർ. 2018ൽ 611 ഇന്ത്യക്കാരാണ് നിയമവിരുദ്ധമായി അമേരിക്കയിലേക്ക് എത്തിയിരുന്നതെങ്കിൽ 2019 ആയപ്പോഴേക്കും 1,616 പേരായി ഇത് ഉയർന്നതായി ഐസിഇ വ്യക്തമാക്കുന്നു. ഏജന്റുമാർക്ക് 35–50 ലക്ഷം വരെ കൊടുത്തിട്ടാണ് പലരും എത്തുന്നതെന്നും പഞ്ചാബി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Eng­lish Sum­ma­ry:The US is send­ing back 161 Indians

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.