28 March 2024, Thursday

Related news

March 26, 2024
March 24, 2024
March 24, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024
March 14, 2024

ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും വാക്സിന്‍

Janayugom Webdesk
തിരുവനന്തപുരം
August 16, 2021 10:25 pm

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി ചരിത്ര നേട്ടം കൈവരിച്ച് കേരളം. സംസ്ഥാനത്ത് 50.25 ശതമാനം പേർക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്സിനേഷൻ പൂര്‍ത്തിയാക്കിയത്. 19 ശതമാനം പേർക്ക് രണ്ടാം ഡോസും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനുവരി 16 ന് വാക്സിനേഷൻ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ലക്ഷ്യം കൈവരിക്കാനായത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,45,13,225 പേർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്. ഇതുവരെ 18 വയസിന് മുകളിലുള്ള 61.98 ശതമാനം പേർക്ക് ഒന്നാം ഡോസും, 23.43 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല, രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേർത്ത് 1,27,53,073 സ്ത്രീകൾക്കും, 1,17,55,197 പുരുഷൻമാർക്കുമാണ് വാക്സിന്‍ നൽകിയത്. 18 നും 44 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് 75,27,242 ഡോസും, 45 നും 60 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് 83,31,459 ഡോസും, 60 വയസിന് മുകളിലുള്ളവർക്ക് 86,54,524 ഡോസുമാണ് നൽകിയിട്ടുള്ളത്.

വാക്സിനേഷന്‍ യജ്ഞം സമ്പൂര്‍ണ വിജയം

സംസ്ഥാനത്ത് ഓഗസ്റ്റ് ഒമ്പതിന് ആരംഭിച്ച വാക്സിനേഷൻ യജ്ഞം സമ്പൂര്‍ണ വിജയം. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇന്നലെ വരെ ആകെ 27,61,409 പേർക്കാണ് വാക്സിൻ നൽകിയത്. ഇന്നലെ 3,39,930 പേർക്കാണ് വാക്സിൻ നൽകിയത്. 1351 സർക്കാർ കേന്ദ്രങ്ങളും, 363 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1714 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

Eng­lish smma­ry; The vac­cine affects more than half of the population

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.