23 April 2024, Tuesday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

അസ്ട്രസെനകയുടെ വാക്സിന്‍ മനുഷ്യരെ ചിമ്പാന്‍സികളാക്കും: ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

Janayugom Webdesk
മോസ്കോ
August 13, 2021 8:14 pm

കോവിഡ് വാക്സിന്‍ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന തെറ്റായ വിവരം പങ്കുവച്ച മുന്നൂറോളം അക്കൗണ്ടുകള്‍ ഫേസ്ബുക്ക് പൂട്ടികെട്ടി. അസ്ട്രസെനകയുടെ കോവിഡ് വാക്സിന്‍ എടുത്താല്‍ മനുഷ്യന് ചിമ്പാന്‍സിയായി പരിണാമമുണ്ടാകുമെന്ന വിവരമാണ് 1968 ലെ ഹോളിവുഡ് സിനിമയായ പ്ലാനറ്റ് ഓഫ് ഏപ്സിലെ മീമുകള്‍ക്കൊപ്പം ട്രോളുകളായി പ്രചരിക്കുന്നത്. റഷ്യക്കാരാണ് ഈ വാക്സിന്‍ പരിണാമ സിദ്ധാന്തത്തിന് പിന്നിലെന്നതാണ് വസ്തുത. റഷ്യയില്‍ വാക്സിനെ പറ്റിയുള്ള തെറ്റായ വിവരം നല്‍കുന്ന ഒരു ശൃംഖല തന്നെ നിലവിലുണ്ടെന്നാണ് വിവരം. “ചിമ്പാൻസി ജീനുകളെ അടിസ്ഥാനമാക്കിയുള്ള വാക്സിനാണ് അസ്ട്രസെനക നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാക്സിൻ നിരോധിക്കണം, അല്ലാത്തപക്ഷം നമ്മൾ എല്ലാവരും ചിമ്പാൻസികളാകും, എന്നാണ് ഈ ശൃംഖലയില്‍ നിന്ന് പ്രചരിക്കുന്ന വിവരം.
അഞ്ച് മാസത്തെ ഇടവേളകളില്‍ രണ്ട് ഘട്ടമായാണ് ഈ നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം. റഷ്യയാണ് ഇത്തരം തെറ്റായ ഓണ്‍ലെെന്‍ വിവരങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ഉല്പാദകരെന്ന് ഫേസ്ബുക്ക് റിപ്പാേര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ അസ്ട്രസെനകയെയാണ് ലക്ഷ്യം വച്ചതെങ്കില്‍ രണ്ടാം ഘട്ട ലക്ഷ്യം ഫെെസര്‍ വാക്സിനായിരുന്നു.മറ്റു വാക്സിനുകളെ അപേക്ഷിച്ച് ഫെെസര്‍ വാക്സിന് അപകട സാധ്യത കൂടുതലാണെന്ന തെറ്റായ വിവരമാണ് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ഫേസ്ബുക്കിനെക്കുടാതെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ടിക് ടോക് എന്നിവയിലൂടെയും വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. വ്യാപകമായി ഇവ പ്രചരിപ്പിക്കുക മാത്രമല്ല, സന്ദേശമെത്തുന്നവരില്‍ വലിയ സ്വാധീനമാണ് ഈ വിവരങ്ങള്‍ ചെലുത്തുന്നതെന്നും ഫേസ്ബുക്ക് തന്നെ പറയുന്നു. ഇത്തരത്തിലെ സന്ദേശങ്ങളുടെ പ്രചാരണത്തിനായി യുകെ ആസ്ഥാനമായ ഒരു കമ്പനി പ്രചാരകരെ റിക്രൂട്ട് ചെയ്യുന്നതായും വിവരങ്ങളുണ്ട്.
ചൈനയില്‍ റഷ്യന്‍ വാക്സിനുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലഷ്യത്തോടെയാണ് ആസൂത്രിതമായി ചില വാക്സിനുകളെ മാത്രം കേന്ദ്രീകരിച്ചുള്ള കള്ള പ്രചാരണം ആരംഭിച്ചതെന്ന് ഗവേഷകയായ ഡെനി റിനെസ്റ്റ സൂചിപ്പിക്കുന്നു. പോസ്റ്റുകള്‍ ക്രീയേറ്റ് ചെയ്യുക മാത്രമല്ല , വിവിധ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് പോസ്റ്റിന് അനുകൂലമായ കമന്റുകളിലൂടെ ഒരു പൊതു അഭിപ്രായം രൂപികരിക്കാനും ഇക്കുട്ടര്‍ ശ്രമിക്കുന്നതായും റിനെസ്റ്റ പറയുന്നു.
വാട്സാപ്പിലും ഫേസ്ബുക്കിലുമായി പ്രചരിക്കുന്ന കോവിഡിനെക്കുറിച്ചും വാക്സിനുകളെ കുറിച്ചുമുള്ള കേശവന്‍ മാമന്‍മാരുടെ ചിമ്പാന്‍സി പരിണാമ സിദ്ധാന്തങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന് ഫേസ്‍‍ബുക്കും പറയുന്നു.

Eng­lish Sum­ma­ry: The vac­cine will turn humans into chim­panzees: Face­book clos­es more than 300 fake news accounts

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.