വര്‍ക്കല കുരയ്ക്കണ്ണിക്ക് സമീപം ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ എട്ടംഗസംഘത്തെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം കെട്ടിടം വാടകയ്ക്ക് എടുത്ത് യെല്ലോ ഹോം സ്റ്റേ എന്ന പേരിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഇടവ വെണ്‍കുളം കളിക്കൂട്ടം വിളയില്‍ ബിന്ദു( 45), കിളിമാനൂര്‍ പുളിമാത്ത് കാളിക്കുഴി എസ്.ബി. ഭവനില്‍ ജിഷ്ണു( 22), ഇടവ പുന്നക്കുളം ഫാത്തിമ മന്‍സിലില്‍ സുധീര്‍( 46), കല്ലറ പാങ്ങോട് സായൂജ്യ ഭവനില്‍ സാജു( 34), വര്‍ക്കല കുരയ്ക്കണ്ണി ഗായത്രി നിവാസില്‍ അഭിലാഷ്( 30), കുരയ്ക്കണ്ണി പറമ്പുവിളയില്‍ നിഷാദ്( 35), കൊല്ലം പെരുമ്പുഴ മോദീന്മുക്ക് രാജവിലാസത്തില്‍ രാജി( 45), മകള്‍ ദീപ( 26) എന്നിവരാണ് പിടിയിലായത്.
പരവൂര്‍ സ്വദേശി ഗിരീഷും ബിന്ദുവും ചേര്‍ന്നാണ് ഇടപാട് നടത്തിയിരുന്നത്. ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി പെണ്‍കുട്ടികളെ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
വീഡിയോ കടപ്പാട്:വിസ്മയ ന്യൂസ് വർക്കല
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പോലീസ് വീട്ടില്‍ പരിശോധന നടത്തിയത്. ഇടപാടുകള്‍ക്ക് 2000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഘത്തിന്റെ പക്കല്‍ നിന്ന് രണ്ട് ബൈക്ക്, ഒരു കാര്‍, 30000 രൂപ, 7 ഫോണുകള്‍ പിടിച്ചെടുത്തു.
വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ വനിതാ എസ്.ഐ. ലിസി, ഗ്രേഡ് എസ്.ഐ. സുനില്‍കുമാര്‍, ഗ്രേഡ് എ.എസ്.ഐ. മാരായ ഷൈന്‍, നജീബ്, എസ്.സി.പി.ഒ. സെബാസ്റ്റ്യന്‍, സി.പി.ഒ. മാരായ നാഷ്, അജീസ്, വനിതാ പോലീസുകാരായ സൗമ്യ, ഹസീന എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
English Summary: The Varkkala police have arrested an eight-member gang for sex racket.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.