Web Desk

December 30, 2019, 4:26 pm

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപെട്ടു

Janayugom Online

കൊച്ചി: ഓടിക്കൊണ്ടിരുന്ന വാനിനു തീ പിടിച്ചു. ഡ്രൈവറുടെ കൃത്യമായ ഇടപെടൽ കൊണ്ട് വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. തേവര വെണ്ടുരുത്തി പാലത്തിനു സമീപമായിരുന്നു സംഭവം നടന്നത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയും വാഹനത്തിന് ഉള്ളിലുണ്ടായിരുന്നവർ പുറത്തിറങ്ങുകയും ചെയ്തു. ഇതിനു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. നാവികസേനയുടെ ഫയർ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

‘you may also like this video’