ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം സിജെഎം കോടതിയാണ് കേസ് പരിഗണിച്ചത്.
കസ്റ്റംസിന്റെ സ്വര്‍ണക്കടത്ത് കേസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കള്ളപണക്കേസിലും നേരത്തെ ജാമ്യം ലഭിച്ച ശിവശങ്കറിന് ഡോളര്‍കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാം. ഡോളര്‍കടത്ത് കേസില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്നും തനിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. പ്രതികള്‍ നല്കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍ ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് വാദിക്കുന്നത്.
മൊത്തം മൂന്ന് കേസുകളാണ് കള്ളകടത്തുമായി ബന്ധപ്പെട്ട ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കേസിലായിരുന്നു ശിവശങ്കറിനെ ആദ്യം കസ്റ്റഡിയില്‍ എടുത്തതും കുറ്റപത്രം സമര്‍പ്പിച്ചതും. ഈ കേസില്‍ അറസ്റ്റിലായി 89 ാം ദിവസം ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റത്രം ലഭിക്കാതെ വന്നതോടെ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
english summary ; The verdict in M Sivasankar’s bail application has been changed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.