Tuesday
12 Nov 2019

യുവതിയ്ക്ക് ഇനിമുതൽ വിമാനയാത്ര ചെയ്യാനാകില്ല, 72 ലക്ഷം രൂപ പിഴയും

By: Web Desk | Friday 8 November 2019 6:17 PM IST


യുകെയില്‍ നിന്ന് ടര്‍ക്കിയിലേയ്ക്ക് യാത്രതിരിച്ച ജെറ്റ് റ്റു ഡോട്ട് കോമില്‍ യുവതിയുടെ അക്രമം. ഷോലെ ഹെയിന്‍സ് എന്ന യുവതിയാണ് അക്രമം അഴിച്ചുവിട്ടത്. വീല്‍ചെയറിലുള്ള മുത്തശ്ശിയോടൊപ്പമാണ് ഇവര്‍ യാത്രചെയ്യാനെത്തിയത്. ജൂണ്‍ 22നാണ് സംഭവം. യാത്ര തുടങ്ങിയപ്പോഴാണ് യുവതി എമര്‍ജന്‍സി വാതില്‍ തുറക്കാനും കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതും. അതു തടയാന്‍ വന്ന ക്രൂവിനെ ആക്രമിക്കുകയും ചെയ്തു.

ഇനിയൊരിക്കലും ഈ 25കാരിക്ക് ആകാശയാത്ര ചെയ്യാനാവില്ല. 72 ലക്ഷം രൂപ പിഴയും യുവതി ഈടാക്കണം. സംഭവത്തെക്കുറിച്ച്‌ ജെറ്റ് 2വിലെ സിഇഒ പറയുന്നതിങ്ങനെ :- ‘ ഹെയിന്‍സിനെപ്പോലെ മോശമായിപ്പെരുമാറുന്ന ഒരു യാത്രക്കാരിയെ ആദ്യമായാണ് കാണുന്നത്. സ്വന്തം പ്രവൃത്തിക്കുള്ള പരിണിത ഫലങ്ങള്‍ അവര്‍ അനുഭവിച്ചേ മതിയാകൂ. ഇതുമൂലം ഞങ്ങള്‍ക്കു സംഭവിച്ച നഷ്ടം അവരില്‍ നിന്ന് ഈടാക്കേണ്ടതായുണ്ട്. ഇതുപോലെ മോശമായി പെരുമാറുന്ന യാത്രക്കാരോട് ഇങ്ങനെ ചെയ്യുകയേ നിര്‍വാഹമുള്ളൂ.’

യാത്രക്കാരിയുടെ പെരുമാറ്റം അതിരു വിടുന്നു എന്നു തോന്നിയപ്പോള്‍ അത് നിയന്ത്രിക്കാന്‍ മറ്റു യാത്രക്കാര്‍ ശ്രമിച്ചെങ്കിലും അവര്‍ അലറിവിളിക്കുകയും ഫ്‌ലൈറ്റ് അറ്റന്‍ഡന്റന്‍സിനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. എമര്‍ജന്‍സി വാതില്‍ തുറക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചപ്പോഴാണ് അങ്ങനെ സംഭവിച്ചത്. അവര്‍ മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു സ്ത്രീയാണ്. എങ്കിലും അവര്‍ക്ക് കരുത്തനായ ഒരു പുരുഷന്റെ അത്രയും ശക്തിയുണ്ടായിരുന്നു’-. വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ സ്റ്റീവ് ബ്രൗണ്‍ പറഞ്ഞു.