14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 12, 2025
June 12, 2025
June 12, 2025
June 11, 2025
June 10, 2025
June 10, 2025
June 10, 2025
June 10, 2025
June 10, 2025
June 10, 2025

ഓപ്പറേഷൻ സിന്ദൂറിലൂടെ നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു; പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2025 8:27 pm

ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പറഞ്ഞത്. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനത്തെയും പ്രശംസിച്ചു. 

പഹൽഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണ്. അമ്മമാർക്കും, ഭാര്യമാർക്കും ‚കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേർ പിടഞ്ഞുവീണ് മരിച്ചത്. മതത്തിൻ്റെ പേരിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല. അതിൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോഡി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ പൂർണ്ണമായി നിർത്തിയിട്ടില്ലെന്നും, ഇപ്പോഴത്തേത് ഒരു താൽക്കാലിക ഇടവേള മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓർമ്മിപ്പിച്ചു. പുതിയ കാലഘട്ടത്തിലെ യുദ്ധതന്ത്രങ്ങളിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഇനി ഏത് തരത്തിലുള്ള ഭീകരവാദത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.