20 April 2024, Saturday

ഇടുക്കി; മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു

Janayugom Webdesk
ഇടുക്കി
August 11, 2022 9:46 am

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. 2387.32 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 4,000 ഘനയടിയായി കുറഞ്ഞു. ഇതോടെ പെരിയാര്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ സമീപപ്രദേശങ്ങളിലെ വീടുകളില്‍ നിന്നും വെള്ളമിറങ്ങി.

ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാത്തതിനാല്‍ തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഇന്നുമുതല്‍ കുറച്ചേക്കും. മുല്ലപ്പെരിയാറില്‍ നിന്നും ഇപ്പോള്‍ എത്തുന്ന വെള്ളവും ഇടുക്കിയില്‍ സംഭരിക്കാന്‍ കഴിയുമെന്നതിനാലാണ് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടെന്ന് റൂള്‍ കര്‍വ് കമ്മറ്റി തീരുമാനിച്ചത്. 2387.32 അടിയാണ് ചെറുതോണി ഡാമിലെ ജലനിരപ്പ്. വെള്ളമിറങ്ങി തുടങ്ങിയതോടെ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.

Eng­lish sum­ma­ry; The water lev­el in idukky, Mul­laperi­yar dams has come down

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.