Web Desk

തിരുവനന്തപുരം

May 01, 2021, 12:38 pm

വാരാന്ത്യ വേണാഡ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു

Janayugom Online

കോവിഡ് വ്യാനപം രൂക്ഷമായതോടെ വാരാന്ത്യങ്ങളിലെ വേണാഡ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്നും റിസര്‍വേഷന്‍ കുറഞ്ഞതുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം. ഒമ്പത് സര്‍വീസുകളാണ് നിര്‍ത്തിയത്. അതേസമയം ഇന്ന് സര്‍വീസ് മുടങ്ങില്ല. നാളെ മുതല്‍ 30 വരെയും ശനി ഞായര്‍ ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകില്ല.

ENGLISH SUMMARY:The week­end Venad spe­cial train ser­vice has been suspended
You may also like this video