പികെ സബിത്ത്

June 21, 2020, 6:15 am

നടുക്കുന്ന ചൂളം വിളി ഇപ്പോഴും സുരേന്ദ്രന്റെ കാതിൽ മുഴങ്ങുന്നു

Janayugom Online

സുരേന്ദ്രൻ മാസ്റ്റരുടെ ദിനചര്യകൾ ആരംഭിക്കുന്നത് അതിരാവിലെയുള്ള ജനയുഗം പത്രത്തിന്റെ വിതരണത്തോടെയാണ്. തന്റെ ജീവിതത്തിൽ പത്ര വിതരണവും വില്പനയുമായി ബന്ധപ്പെട്ട് ദീർഘമായ പാരമ്പര്യമുണ്ട്. അതെല്ലാം ഇങ്ങ് കേരളത്തിലല്ല ചെന്നെയിലാണെന്നു മാത്രം. പത്തൊൻപത് വർഷം മുമ്പ് നടത്തിയ ഒരേയൊരു യാത്ര ഇദ്ദേഹത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. മനുഷ്യ ജീവിതത്തിൽ യാത്ര ഒരിക്കലും ഒഴിച്ചു കൂടാനാവാത്തതാണ്. തൊഴിൽ തേടിയും അല്ലാതെയുമുള്ള യാത്രകൾ മലയാളിയുടെ നൈസർഗികമായ താളമാണ്. ചെന്നൈയിൽ നിന്നും സ്വന്തം നാടായ നാദാപുരത്തേക്കും തിരിച്ചു മുള്ള യാത്രകൾ സുരേന്ദ്രനെ സംബന്ധിച്ചടുത്തോളം പതിവായിരുന്നു.

അത്യാവശ്യം പുസ്തകങ്ങളും വിവിധ ഭാഷയിൽ ഇറങ്ങുന്ന പത്രമാധ്യമങ്ങളും ലഭിക്കുന്ന എളിയ സംരംഭം. പാരമ്പര്യമായി കിട്ടിയ ഈ സ്ഥാപനമായിരുന്നു സുരേന്ദ്രന്റെ ജീവിത യാത്രയ്ക്ക് അർത്ഥങ്ങൾ നല്കിയത്. എങ്കിലും നാട്ടിലൊരു അധ്യാപകജോലി എന്നത് ഒരു സ്വപ്നമായി അവശേഷിച്ചു. അങ്ങനെയിരിക്കെയാണ് മലപ്പുറത്തെ ഒരു സ്കൂളിൽ അധ്യാപകനെ ആവശ്യമുണ്ടെന്ന വിവരം ലഭിക്കുന്നത്. പിന്നെ രണ്ടാമതൊന്നും ആലോചിച്ചില്ല. ഉടനെ നാട്ടിലേക്ക് പുറപ്പെട്ടു. തനിക്ക് ആകെ ഉണ്ടായിരുന്ന ചില ഭൂമിയൊക്കെ വിറ്റ് അത്യാവശ്യം സാമ്പത്തികമെല്ലാം കണ്ടെത്തി സുരേന്ദ്രൻ മലപ്പുറത്തെ ഒരു എയ്ഡഡ് വിദ്യാലയത്തിൽ അധ്യാപകനായി ചേർന്നു.

സുരേന്ദ്രൻ

പുത്തൻ പ്രതീക്ഷകളുടെ തീരം

പത്രക്കെട്ടുകളുമായുള്ള ചെന്നൈ നഗരത്തിലൂടെ അതിരാവിലെയുള്ള സൈക്കൾ യാത്രയൊക്കെ ഇനി ഓർമ്മകൾ മാത്രമായി മാറാൻ പോകുകയാണ്. ഏറെ കൊതിച്ച അധ്യാപകവൃത്തിയാണ് ഇനി അങ്ങോട്ട് തന്റെ ജീവിതത്തിന്റെ തട്ടകം. തന്നെ ഇവിടെ വരെ എത്തിച്ച ചെന്നെ നഗരത്തെയും തിരന്തരമായി നടത്താറുള്ള ട്രെയിൻ യാത്രയും എല്ലാം അവസാനിക്കുകയാണ്. ഇനി മുതൽ തന്റെ ജീവിതത്തിന് പുതിയ സ്വപ്നങ്ങൾ സമ്മാനി ക്കുന്ന മലപ്പുറത്തെ സ്കൂളൊക്കെ കൺകുളിർക്കെ കണ്ട് സുരേന്ദ്രൻ തിരികെ വീട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവെ കഴിഞ്ഞു പോയ കാലത്തെക്കുറിച്ചെല്ലാം ഒരു പാട് ആലോചിച്ചിരുന്നു.

എന്തായാലും ഒരു യാത്ര കൂടി ചെന്നെയിലേക്ക് പോകണം. മഹാ നഗരത്തോടും തന്റെ പ്രിയപ്പെട്ട കച്ചവട സ്ഥാപനത്തോടും സുഹൃത്തുക്കളോടുമൊക്കെ യാത്ര പറയണം. അധികം വൈകിയാൽ സ്കൂളിൽ നിന്നും ലീവെടുത്തു പോകാനൊക്കെ ബുദ്ധിമുട്ടാകും അതുകൊണ്ട് എത്രയും പെട്ടന്ന് തിരിച്ച് ചെന്നെയിലേക്ക് പോകണം. പെട്ടന്നുള്ള യാത്രയായതിനാൽ റിസർവേഷനൊന്നും നോക്കിയില്ല.

പുത്തൻ പ്രതീക്ഷകളുടെ തീരം

പത്രക്കെട്ടുകളുമായുള്ള ചെന്നൈ നഗരത്തിലൂടെ അതിരാവിലെയുള്ള സൈക്കൾ യാത്രയൊക്കെ ഇനി ഓർമ്മകൾ മാത്രമായി മാറാൻ പോകുകയാണ്. ഏറെ കൊതിച്ച അധ്യാപകവൃത്തിയാണ് ഇനി അങ്ങോട്ട് തന്റെ ജീവിതത്തിന്റെ തട്ടകം. തന്നെ ഇവിടെ വരെ എത്തിച്ച ചെന്നെ നഗരത്തെയും തിരന്തരമായി നടത്താറുള്ള ട്രെയിൻ യാത്രയും എല്ലാം അവസാനിക്കുകയാണ്. ഇനി മുതൽ തന്റെ ജീവിതത്തിന് പുതിയ സ്വപ്നങ്ങൾ സമ്മാനി ക്കുന്ന മലപ്പുറത്തെ സ്കൂളൊക്കെ കൺകുളിർക്കെ കണ്ട് സുരേന്ദ്രൻ തിരികെ വീട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവെ കഴിഞ്ഞു പോയ കാലത്തെക്കുറിച്ചെല്ലാം ഒരു പാട് ആലോചിച്ചിരുന്നു.

എന്തായാലും ഒരു യാത്ര കൂടി ചെന്നെയിലേക്ക് പോകണം. മഹാ നഗരത്തോടും തന്റെ പ്രിയപ്പെട്ട കച്ചവട സ്ഥാപനത്തോടും സുഹൃത്തുക്കളോടുമൊക്കെ യാത്ര പറയണം. അധികം വൈകിയാൽ സ്കൂളിൽ നിന്നും ലീവെടുത്തു പോകാനൊക്കെ ബുദ്ധിമുട്ടാകും അതുകൊണ്ട് എത്രയും പെട്ടന്ന് തിരിച്ച് ചെന്നെയിലേക്ക് പോകണം. പെട്ടന്നുള്ള യാത്രയായതിനാൽ റിസർവേഷനൊന്നും നോക്കിയില്ല.

ഒരു നിമിഷം എല്ലാം മാറി മറഞ്ഞു 

വണ്ടി അതിന്റെ സ്വതസിദ്ധമായ താളത്തോടെ ചലിച്ചു തുടങ്ങി. ഉറ്റവരെയും ഉടയവരെയുമെല്ലാം യാത്രയാക്കി പലരും സ്റ്റേഷനിൽ നിന്നു മടങ്ങിയിട്ടുണ്ടാകും. പെട്ടന്നാണ് സുരേന്ദ്രൻ കാതടിപ്പിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നത്. ഇരുമ്പുകൾ തമ്മിൽ കൂട്ടിയുരസ്സുന്നതിന്റെയും പൊട്ടുന്നതിന്റെയും ശബ്ദം കാതിൽ വന്നലയ്ക്കുകയാണ്. സ്വപ്നമാണെന്നോ യാഥാർത്ഥ്യമാണെന്നോ തിരിച്ചറിയാനാകാത്ത അവസ്ഥ. എന്താണ് സംഭവിച്ചതെന്ന് ഒരു നിശ്ചയവുമില്ല. കണ്ണു തുറന്നപ്പോൾ ചുറ്റും കാണുന്നത് ഭീതിപ്പെടുത്തുന്ന കാഴ്ചകൾ മാത്രം. മുഖത്തേക്ക് വെള്ളം ചീറ്റിയടിച്ചു വരുന്നു. കമ്പാർട്ട്മെന്റിനകത്ത് വെള്ളം പൊങ്ങി വരുന്നു. പ്രളയ സമാനമായ അവസ്ഥ. യാഥാർത്ഥ്യം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.

ചെന്നൈ മെയിൽ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. വണ്ടിയുടെ ബോഗി കടലുണ്ടി പുഴയുടെ അടിത്തട്ടിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്നു. മരണം മുന്നിൽ നില്ക്കുകയാണ്. പലരും നിസ്സഹായരായി ഉച്ചത്തിൽ നിലവിളിക്കുകയാണ്. വണ്ടിയുടെ വാതിലുകൾ തുറക്കാൻ വയ്യാത്ത വിധം അടഞ്ഞുപോയിരിക്കുന്നു. മരണ വെപ്രാളത്തിൽ ജനൽകമ്പികൾ പിടിച്ചു വലിച്ചു പൊട്ടിക്കാൻ നോക്കി. പക്ഷെ.… . . അനക്കാൻ സാധിക്കുന്നില്ല. ഇല്ല, ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല എന്ന് മനസ്സ് സുരേന്ദ്രനോട് മന്ത്രിച്ചു കൊണ്ടിരുന്നു. ഏതാണ്ട് ഇരുപത് മിനിറ്റ് നേരം കെണിയിൽ പെട്ടതുപോലെയായിരുന്നു. ഏത് നിമിഷവും മരണം വന്ന് വിഴുങ്ങുമെന്ന അവസ്ഥ.

രക്ഷകരായി തൊഴിലാളികൾ

അല്പ സമയത്തിനകം പുറത്തു നിന്നും അവ്യക്തമായി ആളുകളുടെ ശബ്ദ കോലാഹലങ്ങൾ കേട്ടു തുടങ്ങി. പാലം പണിയുന്ന തൊഴിലാളികളാണ്. അവർ ഗ്യാസ് കട്ടറുകളുപയോഗിച്ച് വാതിലുകൾ വെട്ടി പൊളിച്ചു. സുരേന്ദ്രനെ പോലെ എത്രേയോ പേർ അവർ തുറന്ന രക്ഷാ മാർഗത്തിലൂടെ പുറത്തു വന്നു. വെട്ടിപ്പൊളിച്ച വാതിലിനടുത്തേക്ക് വെള്ളം പൊങ്ങി വരുന്ന ബോഗിയിലൂടെയുള്ള യാത്ര സുരേന്ദ്രനെ ഇപ്പോഴും നടുക്കുന്നു. ഓരോ പ്രാവശ്യം കാലെടുത്തു വെക്കുമ്പോഴും വെള്ളത്തിനടിയിലുള്ള ആരുടെയൊക്കെയോ ശരീരത്തിലാണ് സ്പർശിക്കുന്നത്. ഒടുവിൽ രക്ഷാ മാർഗമായ വാതിലിനടുത്തെത്തിയപ്പോൾ ശരിക്കും വിങ്ങിപ്പൊട്ടിയിരുന്നു.

ആരുടെയോ പ്രിയപ്പെട്ട ഒരാൾ അവിടെ വെള്ളത്തിനടിയിൽ നിലത്ത് മരിച്ച് കിടപ്പുണ്ട് അയാളുടെ മുഖത്താണ് ഒരു പ്രാവശ്യം കാലു കൊണ്ട് തൊട്ട് പോയത് അത് ഇപ്പോഴും സുരേന്ദ്രന് നടുങ്ങുന്ന ഓർമ്മയാണ്. വണ്ടി പുഴയിലേക്ക് പതിയ്ക്കുന്നതിന്റെ ആഘാതത്തിൽ ബോധം പോയവരും കൈകാലുകൾ കുടുങ്ങി പോയവരുമാണവർ. അവരാരും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നേയില്ല. വലിയ വള്ളങ്ങളിലായിരുന്നു സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ കരയിലേക്ക് എത്തിച്ചത്. കരയിലാണെങ്കിൽ, ചുറ്റിലും ആർത്തനാദങ്ങളും അലമുറയും മാത്രമാണ്. സുഹൃത്തുക്കളെ നഷ്ടപ്പെട്ടവർ, സഹപ്രവർത്തകരെ നഷ്ടപ്പെട്ടവര്‍, അച്ഛനെ, അമ്മയെ, മക്കളെ തിരയുന്നവർ, ഇണയെ തിരയുന്നവർ, ഒന്നും കണ്ടു നില്ക്കാനാവില്ല. സുരേന്ദ്രൻ സഞ്ചരിച്ച കമ്പാർട്ട്മെന്റിലെ നിരവധി പേർക്ക് ജീവൻ നഷ്ടമായി. യാത്രക്കാരായ അമ്പത്തിനാല് പേർ അപകടത്തിൽ മരിച്ചു.

ഇന്നും നടുക്കുന്ന ഓർമ്മ

കടലുണ്ടി തീവണ്ടി ദുരന്തം നടന്നിട്ട് ഇന്ന് പത്തൊൻപത്വർഷം പൂർത്തിയാകുന്നു. അധ്യാപകനായ സൂരേന്ദ്രൻ ഇപ്പോൾ നാദാപുരം എം എൽ എ, ഇ കെ വിജയന്റെ പേഴ്സണൽ സ്റ്റാഫാണ്. ജോലിയാവശ്യാർത്ഥം നിരന്തരമായി തീവണ്ടി യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. യാത്രയ്ക്കിടയിൽ മയക്കത്തിലാവുമ്പോഴെല്ലാം വിദൂരതയിൽ നിന്നുള്ള ആ ചൂളം വിളി ഇപ്പോഴും കേൾക്കാറുണ്ട്. അപ്പോൾ ഓർമ്മയിലേക്ക് സ്വപ്നങ്ങളെന്നോ യാഥാർത്ഥ്യമെന്നോ തിരിച്ചറിയാനാകാത്ത ചില ദൃശ്യങ്ങൾ ഇരമ്പിയെത്തും. ഇനിയൊരിക്കലും മനസിലേക്കും ജീവിതത്തിലേക്കും കടന്നു വരാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവ.….

you may also like this video;