പുതുക്കിയ കേന്ദ്ര മാനദണ്ഡം: ഡബ്ല്യുഎച്ച്ഒ നിർദ്ദേശങ്ങൾക്ക് വിരുദ്ധം

പനി മാത്രം പരിശോധിച്ചാൽ മതി രോഗലക്ഷണമുള്ള ഭൂരിപക്ഷത്തെയും വൈറസ് പരിശോധനയില്ലാതെ പറഞ്ഞുവിടാം
പ്രത്യേക ലേഖകൻ

ന്യൂഡൽഹി:

Posted on May 09, 2020, 9:12 pm

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ട ചട്ടങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. പല സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ പരിശോധനാ സംവിധാനങ്ങളും ചികിത്സാ സജ്ജീകരണങ്ങളും വിപുലപ്പെടുത്തേണ്ട ഘട്ടത്തിലാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മാനദണ്ഡങ്ങൾ പുതുക്കിയിരിക്കുന്നു. പുതിയ മാനദണ്ഡമനുസരിച്ച് രോഗ ലക്ഷണമുള്ള ഭൂരിപക്ഷത്തെയും വൈറസ് ബാധയുണ്ടോ എന്ന പരിശോധന നടത്താതെ ആശുപത്രികളിൽ നിന്ന് പറഞ്ഞുവിടേണ്ടി വരും.

ചെറിയ രോഗലക്ഷങ്ങളുമായി എത്തുന്നവർക്ക് ( മൈൽഡ്, വെരി മൈൽഡ്, പ്രി- സിംപ്റ്റമാറ്റിക്) സാധാരണ പനിബാധിച്ച് എത്തുന്നവരെ പോലെ മൂന്ന് ദിവസം ശരീര ഊഷ്മാപ്രത്യേക ലേഖകൻ ന്യൂഡൽഹി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ട നിർദ്ദേശങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. പല സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ പരിശോധനാ സംവിധാനങ്ങളും ചികിത്സാ സജ്ജീകരണങ്ങളും വിപുലപ്പെടുത്തേണ്ട ഘട്ടത്തിലാണ് മാനദണ്ഡങ്ങൾ പുതുക്കിയിരിക്കുന്നത്. പുതിയ മാനദണ്ഡമനുസരിച്ച് രോഗ ലക്ഷണമുള്ള ഭൂരിപക്ഷത്തെയും വൈറസ് ബാധയുണ്ടോ എന്ന പരിശോധന നടത്താതെ ആശുപത്രികളിൽ നിന്ന് പറഞ്ഞുവിടേണ്ടി വരും. ചെറിയ രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് (മൈൽഡ്, വെരി മൈൽഡ്, പ്രി- സിംപ്റ്റമാറ്റിക്) സാധാരണ പനിബാധിച്ച് എത്തുന്നവരെ പോലെ മൂന്ന് ദിവസം ശരീര ഊഷ്മാവും ഹൃദയ സ്പന്ദനത്തിന്റെ നിരക്കും അളന്ന് പനി ഇല്ലെങ്കിൽ ഇവരെ വൈറസ് പരിശോധന (പിസിആർ ടെസ്റ്റ്) നടത്താതെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവർ സ്വന്തം വീടുകളിൽ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം.

ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് നാല് ദിവസം 95 ശതമാനമായി തുടർന്നാൽ ഇവരേയും മറ്റു പരിശോധനകളില്ലാതെ ഡിസ്ചാർജ് ചെയ്യാം. പനി ഇടയ്ക്കിടെ ഉണ്ടാകുകയും എന്നാൽ നാല് ദിവസം തുടർച്ചയായി ഓക്സിജന്റെ അളവ് 95 ശതമാനമായി തുടരുകയും ചെയ്താൽ പത്ത് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരേയും പിസിആർ ടെസ്റ്റ് നടത്താതെ പറഞ്ഞുവിടാം. രോഗ ലക്ഷണവുമായി എത്തുന്ന ഒരാളുടെ രണ്ട് പിസിആർ ടെസ്റ്റുകൾ തുടർച്ചയായി നെഗറ്റീവ് ആയാൽ മാത്രമേ നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം ആശുപത്രിയിൽ നിന്നും വിടുകയൂള്ളു. 24 മണിക്കൂർ ഇടവേളയിലാണ് രണ്ട് പിസിആർ പരിശോധനകൾ നടത്തേണ്ടത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ഭൂരിഭാഗം ലോകരാജ്യങ്ങളും ഈ മാനദണ്ഡമാണ് പിന്തുടരുന്നത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 60,000 കടന്നിരിക്കുകയാണ്. കൂടാതെ ജൂൺ, ജൂലൈ മാസങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം രാജ്യത്ത് വർധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെയാണ് രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ 20,000ത്തിന്റെ വർധന ഉണ്ടായത്. ഈ സാഹചര്യത്തിൽ ചികിത്സക്കെത്തിയവരെ പരിശോധനയില്ലാതെ ഡിസ്ചാർജ്ജ് ചെയ്യാമെന്ന നിർദ്ദേശം ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായുള്ള സൗകര്യങ്ങൾ പല സംസ്ഥാനങ്ങളിലെയും ആശുപത്രികളിൽ ഇല്ലാത്തതാണ് മാനദണ്ഡങ്ങൾ പുതുക്കാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് പുറമേ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. വും ഹൃദയ സ്പന്ദനത്തിന്റെ നിരക്കും അളന്ന് പനി ഇല്ലെങ്കിൽ ഇവരെ വൈറസ് പരിശോധന (പിസിആർ ടെസ്റ്റ്) നടത്താതെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവർ സ്വന്തം വീടുകളിൽ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് നാല് ദിവസം 95 ശതമാനമായി തുടർന്നാൽ ഇവരേയും മറ്റു പരിശോധനകളില്ലാതെ ഡിസ്ചാർജ് ചെയ്യാം.

പനി ഇടയ്ക്കിടെ ഉണ്ടാകുകയും എന്നാൽ നാല് ദിവസം തുടർച്ചയായി ഓക്സിജന്റെ അളവ് 95 ശതമാനമായി തുടരുകയും ചെയ്താൽ പത്ത് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരേയും പിസിആർ ടെസ്റ്റ് നടത്താതെ പറഞ്ഞുവിടാം. രോഗ ലക്ഷണവുമായി എത്തുന്ന ഒരാളുടെ രണ്ട് പിസിആർ ടെസ്റ്റുകൾ തുടർച്ചയായി നെഗറ്റീവ് ആയാൽ മാത്രമേ നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം ആശുപത്രിയിൽ നിന്നും വിടുകയൂള്ളു. 24 മണിക്കൂർ ഇടവേളയിലാണ് രണ്ട് പിസിആർ പരിശോധനകൾ നടത്തേണ്ടത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ഭൂരിഭാഗം ലോകരാജ്യങ്ങളും ഈ മാനദണ്ഡമാണ് പിന്തുടരുന്നത്.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 60,000 കടന്നിരിക്കുകയാണ്. കൂടാതെ ജൂൺ, ജൂലൈ മാസങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം രാജ്യത്ത് വർധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെയാണ് രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ 20,000ത്തിന്റെ വർധന ഉണ്ടായത്. ഈ സാഹചര്യത്തിൽ ചികിത്സക്കെത്തിവരെ പരിശോധനയില്ലാതെ ഡിസ്ചാർജ്ജ് ചെയ്യാമെന്ന നിർദ്ദേശം ആശങ്കയ്ക്ക് ഇടനൽകുന്നതാണ്.

രോഗികളെ രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായുള്ള സൗകര്യങ്ങൾ പല സംസ്ഥാനങ്ങളിലെയും ആശുപത്രികളിൽ ഇല്ലാത്തതാണ് മാനദണ്ഡങ്ങൾ പുതുക്കാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് പുറമേ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ENGLISH SUMMARY: The WHO con­tra­venes the revised stan­dard of the ICMR