മണ്ണാർക്കാട് ഇടക്കുറുശ്ശിയിലെ ജനവാസ മേഖലയിൽ ഇന്ന് രാവിലെ കാട്ടാന ഇറങ്ങി. ഒരു ബൈക്കിന്റെ സീറ്റ് മാത്രമാണ് ആനയുടെ ആക്രമത്തിൽ നശിച്ചത്. ജനങ്ങൾ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ചെമ്മന്തിട്ടയിലെ വനത്തിന് താഴെ നിലയുറപ്പിച്ചിരിക്കുകയാണ്. കല്ലടിക്കോടൻ കാടുകളിലേയ്ക്ക് ആനയെ കയറ്റി വിടാൻ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ശ്രമിക്കുന്നുണ്ട്.