June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ക്രിഡൻസ് ഹോസ്പിറ്റലിൽ ചികിത്സാ പിഴവ് മൂലം യുവതി മരിച്ചു

By Janayugom Webdesk
January 3, 2020

തിരുവനന്തപുരം: തിരുവനന്തപുരത്തെ ക്രിഡൻസ് ഹോസ്പിറ്റലിൽ ചികിത്സാ പിഴവുമൂലം യുവതി മരിച്ചതായി ആരോപണം. മുരുക്കുപുഴ, മംഗലപുരം, തിരുവാതിര വീട്ടിൽ രജനീഷിന്റെ ഭാര്യ അഷിത എല്‍വി(27) ആണ് മരിച്ചത്. അസുഖ ബാധിതയായ യുവതിയെ ക്രിഡൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്താനായി അനസ്തേഷ്യ നൽകുകയുമായിരുന്നു. പിന്നീട് അവശനിലയിലായ യുവതിയെ ഇന്നലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായ അളവിൽ അനസ്തേഷ്യ ഉളളിൽ ചെന്നതാണ് മരണകാരണമെന്ന് കിംസിലെ മെഡിക്കൽ ബോഡ് വിലയിരുത്തിയതായി എഫഐആറിൽ പറയുന്നു. ക്രിഡൻസ് ഹോസ്പിറ്റലുകാർക്ക് പറ്റിയ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞമാസവും ഇതേ ആശുപത്രിയിൽ സമാന രീതിയിലുള്ള സംഭവം അരങ്ങേറിയിരുന്നു. ഗ്രീഷ്മ എന്ന 27 വയസുള്ള യുവതിയും കുഞ്ഞും ചികിത്സാപിഴവുമൂലമാണ് മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും പൊലീസ് ആശുപത്രിക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തത് വലിയ വാർത്തയായതിനു പിന്നാലെയാണ് വീണ്ടും ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

you may also like this video

Eng­lish summary:The woman died of a treat­ment dis­or­der at Cre­dence Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.