October 2, 2022 Sunday

Related news

September 29, 2022
August 29, 2022
August 27, 2022
August 11, 2022
August 6, 2022
July 27, 2022
July 4, 2022
June 24, 2022
June 5, 2022
January 9, 2022

ഭർത്താവുമായി വഴക്കിട്ടു; യുവതി പതിനാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്നാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു

Janayugom Webdesk
ഹൈദരാബാദ്
November 16, 2020 11:54 am

ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്ലാറ്റിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് ഭാര്യ. 27 വയസുകാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദ് ഫത്തേനഗറിലാണ് സംഭവം. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ലാവണ്യ ഒക്ടോബർ 29ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് ഗർഭിണിയായിരുന്ന ലാവണ്യ ജീവിതത്തിലേക്ക് തിരിച്ചുവരികയും ഒക്ടോബർ 30ന് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് ഭർത്താവ് വേണു ഗോപാലിനെതിരെ ലാവണ്യയുടെ കുടുംബക്കാർ പരാതി നൽകി. സോഫ്റ്റ് വെയർ എൻജിനീയറാണ് വേണു ഗോപാൽ. ഗാർഹിക പീഡനത്തിന് വേണു ഗോപാലിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

2016ലാണ് ഇരുവരും വിവാഹിതരായത്. തുടക്കം മുതൽ തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. നിരവധി കൗൺസിലിങ്ങുകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആത്മഹത്യാശ്രമത്തിന് ശേഷം ആരോഗ്യനില വീണ്ടെടുത്ത ലാവണ്യ മാതാപിതാക്കൾക്ക് ഒപ്പം വീട്ടിലേക്ക് പോയി. ഇവിടെവച്ചാണ് 14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഫ്ലാറ്റിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞ് തത്ക്ഷണം മരിച്ചു. ഭാര്യയ്ക്കെതിരെ വേണു പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

Eng­lish sum­ma­ry; The woman threw the 14-day-old baby from the third floor

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.