മഹാരാഷ്ട്രയിൽ 28കാരിയായ ഉഗാണ്ടൻ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. ലിഫ്റ്റ് നൽകാനെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു.
പൂനെയിലെ കൊരേഗാവ് പാർക്ക് മേഖലയിൽ അർധരാത്രിയിലാണ് സംഭവം. കൊരേഗാവ് പാർക്ക് മേഖലയിലെ റസ്റ്റോറന്റിന് മുന്നിൽ നിന്നാണ് ഉഗാണ്ടൻ യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതി താമസ സ്ഥലത്തേക്ക് പോകാനായി ഹോട്ടലിന് പുറത്ത് നിൽക്കുമ്ബോൾ ബൈക്കിലെത്തിയ യുവാവ് ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം നൽകി. യുവതി ബൈക്കിൽ കയറിയതോടെ യുവാവ് തന്റെ സുഹൃത്തിനെയും പിറകിൽ കയറ്റി.
താൻ താമസിക്കുന്നിടത്തേക്ക് പോകുന്നതിനു പകരം വഴിതെറ്റിച്ചു കൊണ്ടുപോകുകയാണെന്ന് മൊബൈൽ ലൊക്കേഷനിലൂടെ യുവതി മനസ്സിലാക്കി. ഇതോടെ വാഹനം നിർത്താൻ യുവതി ആവശ്യപ്പെട്ടെങ്കിലും ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചു കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പീഡിപ്പിച്ചതിന് ശേഷം യുവതിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു പോകാനൊരുങ്ങിയ യുവാക്കളോട് മെയിൻ റോഡിലെങ്കിലും എത്തിക്കാൻ യുവതി ആവശ്യപ്പെട്ടു. അതു സമ്മതിച്ച പ്രതികൾ യുവതിയെ മെയിൻ റോഡിലേക്ക് കൊണ്ടുപോയി. ബൈക്കിൽ പോകവെ ഒരു സംഘം യുവാക്കളെ കണ്ട് യുവതി നിലവിളിച്ചു. അവർ ഓടിയടുത്തപ്പോഴേക്കും പ്രതികൾ യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉഗാണ്ടൻ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പ്രതികൾക്കായി അന്വേഷണം തുടങ്ങി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.