കോവിഡ് ചികിത്സയിലായിരുന്ന യുവതി കുഞ്ഞിന് ജന്മം നല്‍കി. പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. ചെറുവാഞ്ചേരി സ്വദേശിയായ യുവതിയാണ് ആണകുഞ്ഞിന് ജന്മം നല്‍കിയത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്‍റെ നേതൃത്വത്തിൽ എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചായിരുന്നു സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്.
അമ്മയെയും കുഞ്ഞിനെയും പ്രത്യേകം ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഏപ്രില്‍ 17നാണ് കോവിഡ് ബാധിതയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് യുവതിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഈ മാസം 11 ന് കൊവിഡ് ചികിത്സയിലിരുന്ന കാസർകോട് സ്വദേശിനിയായ യുവതിയും പരിയാരം മെഡിക്കൽ കോളേജിൽ പ്രസവിച്ചിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത്.
English Summary: The woman, who was undergoing treatment at Covid, gave birth to a boy.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.