ഇരുപത്തിയാറുകാരിയായ യുവതിയെ വെടിവെച്ചു കൊന്നു. സഹപ്രവർത്തകനാണ് യുവതിയെ വെടിവെച്ചത്. . സബ് ഇൻസ്പെക്ടർ ദിപാൻഷുവാണ് സഹപ്രവർത്തകയും എസ്ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. യുവതിയെ വെടിവെച്ച ശേഷം സദിപാൻഷു ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ എസ്ഐ ദിപാൻഷുവിന്റെ മൃതദേഹം ഡൽഹിയിലെ കർണാലിന് സമീപം കാറിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി ഒൻപതരോടെ രോഹിണി ഏരിയയിലുള്ള മെട്രോ സ്റ്റേഷിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രീതിയ്ക്ക് നേരെ വെടിവയ്പുണ്ടായത്. അക്രമി രോഹിണിയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർത്തു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രീതി മരിച്ചു.
കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് പൊലീസ്് സ്റ്റേഷനിലാണ് പ്രീതി ജോലി ചെയ്തിരുന്നത്. രണ്ടുപേരും 2018 ബാച്ചിലെ സബ് ഇൻസ്പെക്ടറാണ്. ഹരിയാനയിലെ സോനപേട്ടിലാണ് സ്വദേശം. ഡൽഹിയിലെ രോഹിണി നഗറിൽ വാടകയ്ക്ക് താമിസിക്കുകയായിരുന്നു.
English summary: The woman’s SI was shot dead
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.