Web Desk

കൊച്ചി

October 27, 2020, 4:10 pm

വനിത സ്റ്റാർട്ടപ്പ് ഉച്ചകോടി ഇനി മൂന്നു നാൾ മാത്രം

Janayugom Online

സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തി വരുന്ന വനിത സ്റ്റാർട്ടപ്പ് ഉച്ചകോടിയ്ക്ക് ഇനി മൂന്നു നാൾ മാത്രം. ഒക്ടോബർ 31 ന് വെർച്വലായി നടക്കുന്ന ഈ ഉച്ചകോടിയ്ക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഉച്ചകോടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ  https: //startupmission. in/womensummit എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം ഇതിന് മുന്നോടിയായുള്ള ഹാക്കത്തോൺ, പിച്ചിംഗ്, മുതലായ വിവിധ സെഷനുകൾക്ക് തുടക്കമായി.

സ്റ്റാർട്ടപ്പ് ഇന്ത്യ, ടൈ കേരള, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിൻറെ(സിഐഐ)യുടെ വനിതാ വിഭാഗമായ ഇന്ത്യൻ വുമൺ നെറ്റ്വർക്ക് എന്നിവ ഈ ഉച്ചകോടിയിൽ പങ്കാളികളായിരിക്കും. സ്ത്രീകളും സാങ്കേതികവിദ്യയും(വുമൺ ആൻഡ് ടെക്നോളജി) എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗത്തും സാങ്കേതികവിദ്യ രംഗത്തും വനിതകളുടെ സാന്നിദ്ധ്യം തുലോം കുറവാണ്. ഈ പങ്കാളിത്തം വർധിപ്പിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സർക്കാർ ഇത്തരം പ്രോത്സാഹന പരിപാടികൾ മുന്നോട്ടു വയ്ക്കുന്നത്. വ്യവസായ ലോകത്തെ അതികായډാരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും മറ്റും വനിതകൾക്കു ലഭിക്കുന്ന അവസരമാണിത്. വനിതാസംരംഭകർക്ക് നിക്ഷേപകരുമായി നേരിട്ട് ചർച്ചകൾ നടത്താൻ സാധിക്കുന്ന ഇൻവെസ്റ്റർ കഫെയാണ് ടെക്നോളജി വാരത്തിലെ പ്രധാന ഹൈലൈറ്റ്. നിക്ഷേപം ആകർഷിക്കാനും വിപണിയിലെ പുതിയ ശീലങ്ങളെക്കുറിച്ച് സംരംഭകർക്ക് അവഗാഹം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും. ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള പ്രത്യേക സെഷനും വനിത ടെക്നോളജി വാരത്തിലെ പ്രത്യേകതയാണ്. ടിസിഎസ് സംഘടിപ്പിക്കുന്ന വുമൺ ആൻഡ് ടെക്നോളജി എന്ന വിഷയത്തിലെ പാനൽ ചർച്ചയും വനിത സംരംഭകർക്ക് മുതൽക്കൂട്ടാകും.

സ്ത്രീകളുടെ ജീവിതത്തെ സാർത്ഥകമായി സ്വാധീനിച്ച സംരംഭങ്ങളെയും ഉത്പന്നങ്ങളെയും ഷീ ലവ്സ് ടെക് ഇന്ത്യ 2020 യിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൻറെ ദേശീയ ഗ്രാൻറ് ചലഞ്ച് ഈ ഉച്ചകോടിയോട് അനുബന്ധമായി നടക്കും. ഷീ ലവ്സ് ടെക് ഇന്ത്യ 2020 വിജയി, മികച്ച ഇൻക്ലുസീവ് ഇൻകുബേറ്റർ, മികച്ച ഇൻക്ലുസീവ് സ്റ്റാർട്ടപ്പ്, മികച്ച ഇൻക്ലൂസീവ് ഐഇഡിസി എന്നീ പുരസ്കാരങ്ങളും ഉച്ചകോടിയിൽ നൽകും. കൊവിഡ് കാലത്ത് പല പ്രൊഫഷണലുകളും ഫ്രീലാൻസ് ജോലികളും കരാർ ജോലികളും വിജയകരമായി ചെയ്തു വരുന്നുണ്ട്. സ്വകാര്യ ജീവിതവും പഠനവും മറ്റും ബാധിക്കാത്ത രീതിയിൽ ജോലി ചെയ്യാവുന്ന ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ഇത്തരം വിഷയങ്ങളും പരാമർശിക്കപ്പെടും.

Eng­lish sum­ma­ry; The Wom­en’s Start­up Sum­mit is just three days away

You  may also like this video;