ബ്ലാക്ക്മെയിൽ തട്ടിപ്പിന്‌ നടി ഷംനാ കാസിമിനെ വിളിച്ച്‌ സംസാരിച്ച സ്ത്രീ ആരെന്ന് വ്യക്തമായി

Web Desk

കൊച്ചി

Posted on July 01, 2020, 3:32 pm

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണെന്ന് കണ്ടെത്തല്‍. വിവാഹ തട്ടിപ്പില്‍ വരന്റെ അമ്മയെന്ന പേരില്‍ വിളിച്ചത് മുഖ്യ പ്രതിയുടെ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി. നടിയെ തട്ടിക്കൊണ്ട് പോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐ ജി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.

പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസിന് ലഭിച്ചത് കേസിന് നിര്‍ണായകമായി. അറസ്റ്റിലുള്ള മുഖ്യ പ്രതികളില്‍ ഒരാളുടെ ഭാര്യയാണ് ഷംനയെ നിരന്തരം വിളിച്ചത്. ഷംനയെയും കുടുംബത്തെയും വിശ്വസിപ്പിക്കാനാണ് സ്ത്രീകളെ ഉപയോഗിച്ചതെന്ന് തെളിഞ്ഞു. വരനായി അഭിനയിച്ച അന്‍വര്‍ അലിയുടെ ഉമ്മ സഹ്‌റ എന്ന വ്യാജ പേരിലാണ് സംസാരിച്ചത്. ഇവരും തട്ടിപ്പിന് കൂട്ടു നിന്നതായി മനസിലാക്കാന്‍ സാധിക്കും.

ഫിദയെന്ന പേരില്‍ മറ്റൊരു പെണ്‍കുട്ടിയും നടിയെ വിളിച്ചിരുന്നു. പ്രതികള്‍ ഒരുമിച്ചിരുന്നാണ് ഫോണ്‍ കൊളുകള്‍ നടത്തി തട്ടിപ്പിന് കൂട്ടുനിന്നത്. പ്രതികളില്‍ നിന്ന് ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പൊലീസിന് ലഭിച്ചു.

ENGLISH SUMMARY:womens are includ­ed in sham­na kasim case
You may also like this video