June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 25, 2022
June 25, 2022

ന്യൂസിലാൻഡിൽ വെച്ച് നടക്കുന്ന വനിതാ ലോകകപ്പിന്റെ വേദികൾ തീരുമാനമായി

By Janayugom Webdesk
January 23, 2020

2021ൽ ന്യൂസിലാൻഡിൽ വെച്ച് നടക്കുന്ന വനിതാ ലോകകപ്പിന്റെ വേദികൾക്ക് തീരുമാനമായി. ന്യൂസിലാൻഡിലെ ആറ് നഗരങ്ങളിൽ വെച്ചാണ് മത്സരങ്ങൾക്ക് അരങ്ങൊരുക്കും. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ വെച്ചാണ് ഫൈനൽ പോരാട്ടം. ഓക്‌ലാൻഡിലെ ഈഡൻ പാർക്കിൽ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുക. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വേദികൾ പ്രഖ്യാപിച്ചത്.

ഓക്‌ലാൻഡ്, വെല്ലിങ്ടൺ, ഹാമിൽട്ടൺ, ടൗറങ്ക, ഡ്യൂൺഡിൻ, ക്രൈസ്റ്റ്ചർച്ച് എന്നിവയാണ് വനിതാ ലോകകപ്പിന്റെ വേദികൾ. ഇതിൽ ഹാമിൽട്ടണും ടൗറങ്കയുമാണ് സെമിഫൈനൽ വേദികൾ. 2017 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ ഇംഗ്ലണ്ടാണ് നിലവിലെ ജേതാക്കൾ. 2021 ഫെബ്രുവരി 6 മുതൽ മാർച്ച് 7 വരെയാണ് ടൂർണമെന്റ് നടക്കുക. ടൂർണമെന്റിൽ മൊത്തം 31 മത്സരങ്ങളാണ് ഉണ്ടാവുക.

Eng­lish Sum­ma­ry: The wom­en’s World Cup venues in New Zealand have been decided

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.