December 14, 2019 7:04 pm
മാനന്തവാടി: വയനാട്മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് കാലതമാസം നേരിടുന്ന സഹജര്യത്തിൽ മെഡിക്കൽ കോളേജ് താൽക്കാലികമായി മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിക്കണമെന്ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നത് കൊണ്ട് നിരവധി മനുഷ്യ ജീവിതം നഷ്ടപ്പെടുന്ന സാഹചര്യം നിലവിലുണ്ടന്നും മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാലതമാസം കൂടതെ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി വിജയൻ അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, കൃഷ്ണൻകുട്ടി, ഷീലാ ഗംഗാധരൻ, ഉമാകൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.