October 6, 2022 Thursday

Related news

October 4, 2022
October 1, 2022
September 25, 2022
September 9, 2022
August 30, 2022
August 29, 2022
August 20, 2022
August 17, 2022
August 16, 2022
August 12, 2022

മരം മുറിക്കുന്നതിനിടെ തൊഴിലാളി മരിച്ചു

Janayugom Webdesk
നെടുങ്കണ്ടം
September 27, 2020 5:35 pm

മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. രാമക്കൽമെട്ടിന് സമീപം മഞ്ജനമെട്ട് കരിമ്പനക്കൽ ബെന്നി ഫിലിപ്പ് (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.10 ഓടെയാണ് അപകടമുണ്ടായത്. പൈലിക്കാനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരം യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചു കൊണ്ടിരുന്നതിനിടെ തെറിച്ചുവന്ന മരക്കഷ്ണം ദേഹത്തടിക്കുകയായിരുന്നു. അപകടത്തിൽ ബെന്നിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച കോവിഡ് പരിശോധന നടത്തി. തുടർന്ന് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വൈകുന്നേരത്തോടെ കട്ടപ്പന താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ജെസി. മക്കൾ: ജോബിൻ, ചിഞ്ചു. മരുമകൻ: സോണി. ശവസംസ്കാരം നടത്തി.

Eng­lish sum­ma­ry: The work­er died while cut­ting trees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.