19 April 2024, Friday

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
August 8, 2023
June 20, 2023
June 18, 2023

സാർസ് കൊവി-2; വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന

Janayugom Webdesk
വാഷിംഗ്ടൺ
October 15, 2021 7:19 pm

സാർസ് കൊവി-2 വൈറസിന്റെ ഉത്ഭവം നിർണയിക്കാൻ ലോകാരോഗ്യ സംഘടന പുതിയ ഉപദേശക സംഘത്തെ രൂപീകരിച്ചു. കൊറോണ വൈറസിന്റെ ഉത്ഭവത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും അവസാനിപ്പിക്കാൻ ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ഒരു സംഘത്തെ രൂപീകരിക്കുന്നത്. ഈ ആവശ്യത്തിനായി അന്താരാഷ്ട്ര ടീമുകൾ ഇതിനകം രണ്ടുതവണ ചൈന സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം 2020 ജനുവരിയിൽ ചൈനയിലെ വുഹാൻ സന്ദർശിച്ചിരുന്നു. ഒരു വർഷത്തിനു ശേഷം, മറ്റൊരു വിദഗ്ധ സംഘം കോവിഡ് ‑19 മനുഷ്യരിൽ ആദ്യം റിപോർട്ട് ചെയ്യപ്പെട്ട വുഹാൻ സന്ദർശിച്ചു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം വുഹാൻ നഗരത്തിലും പരിസരത്തുമായി നാലാഴ്ച ചെലവഴിച്ചിരുന്നു. ചൈനീസ് ശാസ്ത്രജ്ഞരുമായി ചേർന്ന് സംഘം മാർച്ചിൽ ഒരു സംയുക്ത റിപോർട്ട് സമർപ്പിക്കുകയും ചെയ്തു.

എന്നാൽ, അന്വേഷണ ഫലങ്ങൾ സംബന്ധിച്ച് പിന്നീട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. വൈറസ് വ്യാപനത്തിന്റെ ആദ്യ ദിവസങ്ങൾ സംബന്ധിച്ച അസംസ്കൃത വിവരങ്ങളുടെ അഭാവം അന്വേഷണത്തെ തടസപ്പെടുത്തിയെന്നും ലാബ് ഓഡിറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു. വിവരങ്ങൾ ലഭ്യമാക്കാത്തതിന് ചൈനക്കെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു.

ENGLISH SUMMARY:The World Health Orga­ni­za­tion has formed a new advi­so­ry body to deter­mine the ori­gin of the virus
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.