കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡിനെ തുരത്താൻ ലോകമെമ്പാടും വാക്സിനുകൾ കണ്ടുപിടിക്കുന്നുണ്ടെങ്കിലും ഈ രോഗബാധയെ പൂർണ്ണമായും തുടച്ചുമാറ്റാൻ ഇതിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ മറ്റൊരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
കോവിഡ് അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന. പകർച്ച വ്യാധിയും മഹാമാരിയും ജീവിതത്തിലെ യാഥാർത്ഥ്യമാണൈന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. എന്നാൽ അടുത്ത മഹാമാരി വരുമ്പോഴേക്കും ലോകം തയ്യാറായിരിക്കണം. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന ചീഫ് ടെഡ്രോസ് അഥനം ജനീവയിൽ പറഞ്ഞു. റഷ്യ ഇപ്പോൾ വാക്സിൻ കണ്ടുപിടിച്ചു കഴിഞ്ഞു.
എന്നാൽ അടുത്ത മഹാമാരി വരുമ്പോൾ ലോകം തയ്യാറിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകുമ്പോൾ ആരോഗ്യവും സുരക്ഷിതവുമാണ് ഭാവിയിലേക്കുള്ള നിക്ഷേപമെന്ന നിലയിൽ മെച്ചപ്പെട്ട രീതിയിൽ കെട്ടിപ്പടുക്കുന്നതിനായി പൊതുജനാരോഗ്യ മേഖലയിൽ രാജ്യങ്ങൾ കൂടുതൽ നിക്ഷേപം നടത്തണമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. സാർസ്, മേർസ്, മീസെൽസ്, പോളിയോ, എബോള, ഫ്ളൂ, മറ്റ് രോഗങ്ങൾ എന്നിവയിൽ നിന്ന് മുമ്പ് പാഠം പഠിച്ചതിനാൽ നിരവധി രാജ്യങ്ങൾ മികച്ച പ്രകടനം നടത്തിയതായി ഡബ്ലുഎച്ച്ഒ വ്യക്തമാക്കി.
English summary; ‘This is not the end, the world must prepare for the next pandemic’; WHO with warning
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.