ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘമായ സിആര്‍പിഎഫ് കോബ്ര വിഭാഗം നിലവില്‍വന്നു . സേനയുടെ ആറു മഹിളാ ബറ്റാലിയനുകളില്‍നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്ഥരാണ് സൈന്യത്തിലുള്ളതെന്ന് സിആര്‍പിഎഫ് അറിയിച്ചു.
ഹരിയാനയിലെ കാദര്‍പുര്‍ സിആര്‍പിഎഫ് ക്യാമ്പില്നടന്ന ചടങ്ങിലാണ് വനിതാവിഭാഗത്തെ കോബ്രയുടെ ഭാഗമാക്കിയത്. വനമേഖലകളില്‍ സൈനികനീക്കം നടത്താന്‍ മൂന്നുമാസത്തെ പ്രത്യേക പരിശീലനം നല്‍കിയശേഷം ഇവരെ മാവോവാദി മേഖലകളില്‍ നിയമിക്കും. കോബ്രയിലെ പുരുഷ കമാന്‍ഡോകള്‍ക്ക് നല്കുന്ന അതേ പരിശീലനമാണ് ഇവര്‍ക്കും നല്‍കുന്നത്.
വനാന്തര്‍ഭാഗത്തെ കമാന്‍ഡോ ഓപ്പറേഷനുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റസല്യൂട്ട് ആക്ഷന്‍ (കോബ്ര) 2009‑ലാണ് സിആര്‍പിഎഫ് രൂപവത്കരിച്ചത്. ഇപ്പോള്‍ 10 ബറ്റാലിയനുകളിലായി 12,000 കമാന്‍ഡോകളാണുള്ളത്.
ENGLISH SUMMARY: the world’s first female commando team Cobra has emerged
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.