സ്മാര്‍ട്ട്ഫോണില്‍ നിന്ന് നിരത്തിലേക്കുള്ള ഷവോമി വിപ്ലവം

Web Desk
Posted on April 25, 2019, 4:10 pm

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മുന്നേറുന്ന ഷവോമി ഇനി ഇലക്ട്രിക് വാഹന വിപണിയിലേക്കും. ഇലക്ട്രിക് മോപ്പഡായ ടി1 ആണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഈ വാഹനം തുടക്കത്തല്‍ ചൈനയില്‍ മാത്രമാണ് വില്‍ക്കുന്നത്. ഇതിന് ഏകദേശം 31,188 രൂപ വിലവരും.


ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനിയാണ് ഈ വാഹനം പുറത്തിറക്കുന്നത്. എന്നാല്‍ ജൂണില്‍ ചൈനീസ് വിപണിയിലെത്തുന്ന സ്‌കൂട്ടര്‍ മറ്റു സ്ഥലങ്ങളിലേയ്ക്കും എത്തിക്കുമോ എന്ന കാര്യം വ്യക്തമല്ല.

14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ ഇവ സഞ്ചരിക്കും. 53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്.

മുന്നില്‍ ഫോര്‍ക്കും പിന്നില്‍ കോയില്‍ഓവര്‍ സസ്‌പെന്‍ഷനുമാണ് ഉപയോഗിക്കുന്നത്. മുന്നില്‍ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും. ചെറിയ ഡിജിറ്റര്‍ എന്‍ട്രുമെന്റ് ക്ലസ്റ്റും 18000 സിഡി പ്രകാശം പൊഴിക്കുന്ന ഹെഡ്‌ലാംപും.