മാനന്തവാടി:സമുദായം മാറി മകളെ വിവാഹം ചെയ്തതയച്ചതിനെ തുടര്‍ന്ന് യാദവ സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കുടുംബത്തിനെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തുന്നതില്‍ നിന്നും തടസ്സപ്പെടുത്തിയതായി എരുമത്തെരുവ് എം പി ഗോവിന്ദരാജ്,മകള്‍ എം ജി ‚സുകന്യ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ഗോവിന്ദരീജിന്റെ മാതാവിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ചൊവ്വാഴ്ചയായിരുന്നു നടത്തേണ്ടിയിരുന്നത്.ഇതിനായി ശ്മശാനത്തിന്റെ താക്കോലിനായി കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ മൊബൈല്‍ ഫോണ്‍ അറ്റന്റ് ചെയ്യാതെ ഒളിച്ചു കളിക്കുകയാണുണ്ടായത്.
ഇതിന് ശേഷം ഇത്സംബന്ധിച്ച് മാനന്തവാടി തഹസില്‍ദാരെയും സബ്കളക്ടറെയും സമീപിച്ചെങ്കിലും രണ്ട് പേരും സ്ഥലത്തില്ലാത്തിനാല്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല.യാദവസമുദായംഗങ്ങള്ക്കായുള്ള ശ്മശാന ഭൂമിക്ക് രണ്ട് വര്‍ഷം മുമ്പാണ് ക്ഷത്രക്കമ്മറ്റി സിക്രട്ടറിയുടെ പേരില്‍ നികുതി സ്വീകരിക്കാനാരംഭിച്ചത്.അന്ന് തന്നെ സമുദായത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നവരെ ശ്മശാനത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ വേണ്ടിയാണീ നീക്കമെന്നും ഇത് പിന്‍വലിക്കണെന്നും വില്ലേജ് ഓഫീസറോടും തഹസില്‍ ദാരോടും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സമുദായംഗങ്ങള്‍ക്ക് എല്ലാകാലത്തും ശ്മശാനം ഉപയോഗിക്കാമെന്ന ഉറപ്പായിരുന്നു അധികൃതര്‍ നല്‍കിയത്.അത് പാലിക്കാന്‍ ക്ഷേത്രക്കമ്മറ്റിയും റവന്യു അധികൃതരും തയ്യാറാവാത്തതിനാല്‍ മരണാനന്തരചടങ്ങുകള്‍ തടസ്സപ്പെട്ടതായും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു..മാനന്തവാടി വില്ലേജിലെ മറ്റ് ശ്മശാനങ്ങള്ക്കൊന്നും തന്നെ നികുതി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഈ ഭൂമിക്ക് മാത്രം ക്ഷത്രക്കമ്മറ്റി സിക്രട്ടറിയുടെ പേരില്‍ നികുതി സ്വീകരിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും സമുദായ ഭ്രഷ്ടിന് വിധേയരായവര്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.