Web Desk

മുംബൈ

September 30, 2020, 9:14 am

യുവ നടനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Online

യുവ നടൻ അക്ഷത് ഉത്‍കർഷിനെ മുംബൈയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അക്ഷത് അതിനൊപ്പം അഭിനയവുമായി മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ അക്ഷതിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ രംഗത്തെത്തി.

ബിഹാർ സ്വദേശിയായ അക്ഷത് അഭിനയത്തോടുള്ള താൽപ്പര്യത്തിലാണ് മുംബൈയിലേക്ക് മാറിയത്. സ്‍നേഹ ചൗഹാൻ എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത്‍ അവർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മുംബൈയിൽ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്‍ച നടൻ തന്റെ അച്ഛനെ വിളിച്ചിരുന്നു. അവർ ഒരു ടിവി ഷോ കണ്ടുകൊണ്ടിരുന്നതിനാൽ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു.

തിരിച്ചുവിളിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോൺ എടുത്തില്ല. അക്ഷത് ആത്മഹത്യ ചെയ്‍തെന്ന് പിന്നീട് സ്‍നേഹ ചൗഹാൻ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞതായി ദൈനിക് ജാഗ്രണിന്റെ വാർത്തയിൽ വ്യക്തമാക്കുന്നു.

അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് കൊലപാതകമാണ്. അതിനിടെ മുംബൈ പൊലീസിനെതിരെ ആരോപണവുമായി വീട്ടുകാർ രം​ഗത്തെത്തി. അസ്വഭാവിക മരണമാണ് രജിസ്റ്റർ ചെയ്‍തത്. ഞങ്ങൾ പറയുന്നത് കേൾക്കാൻ അവർ തയ്യാറായില്ല. ബിഹാർ പൊലീസിന്റെ സഹായം തേടാനാണ് ശ്രമിക്കുന്നത് എന്നും അക്ഷത്‍ ഉത്‍കർഷിന്റെ അച്ഛൻ പറയുന്നു.

you may also like this video