August 7, 2022 Sunday

Related news

July 30, 2022
July 29, 2022
July 25, 2022
July 19, 2022
July 18, 2022
July 15, 2022
July 13, 2022
July 11, 2022
July 10, 2022
July 9, 2022

കാമുകിയെ വെടിവെച്ചു കൊന്നശേഷം യുവാവ് ജീവനൊടുക്കി

Janayugom Webdesk
June 26, 2021 5:20 pm

ഉത്തർപ്രദേശിലെ സംഭാലിൽ കാമുകിയെ വെടിവെച്ചുകൊന്നശേഷം സ്വയം ജീവനൊടുക്കി യുവാവ്. വെള്ളിയാഴ്ചയായിരുന്നു സംഭവം. 24കാരിയായ മമതയെ വെടിവെച്ചുകൊന്നശേഷം 25കാരായ ശിവം സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ശിവത്തെ പെൺകുട്ടിയുടെ വീട്ടുകാർ കൊല്ലുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.

വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മമതയെ കാണാനെത്തിയ ശിവം സ്റ്റെയർകേസിൽ വെച്ച് മമതയെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് മമതയുടെ കുടുംബം പറയുന്നത്. മറ്റൊരു വീടിന്‍റെ ടെറസിൽ നിന്നാണ് ശിവത്തിന്‍റെ ജഡം കണ്ടെത്തിയത്. നെഞ്ചത്ത് വെടിയേറ്റിരുന്നു. 

സമീപത്തുനിന്നും മറ്റൊരു ആയുധവും പൊലീസ് കണ്ടെടുത്തു. ശിവം അറിയാതെ മമതയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവിനെയും സഹോദരനേയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
eng­lish summary;The young man com­mit­ted sui­cide after shoot­ing his girlfriend
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.