വാഹനാപകടത്തില്‍ യുവാവ് മരിച്ചു

Web Desk
Posted on September 16, 2019, 11:16 am

കാലടി: കാലടി ഒക്കലില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മെട്രോ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ ഇട്ടിയാട്ടുകര വീട്ടില്‍ കോയയുടെ മകന്‍ ആദില്‍(24) ആണ് മരിച്ചത്. ഞായറാഴ്ച ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളെ തിരികെ ആക്കുന്നതിന് വേണ്ടി പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ആദില്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒക്കല്‍ കാരിക്കോട് വെച്ചാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്. മിനിയാണ് ആദിലിന്റെ മാതാവ്. മൂന്ന് സഹോദരിമാര്‍ ഉണ്ട്. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദില്‍.