13 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 12, 2025
January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024

നീന്തല്‍ പഠിക്കാന്‍ കുളത്തില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Janayugom Webdesk
കോട്ടയം
December 19, 2021 9:42 am

നീന്തല്‍ പഠിക്കാന്‍ കുളത്തില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുഴവാത് കൊട്ടാരച്ചിറ സ്വദേശി ഷാജിയുടെയും സതിയുടെയും മകൻ വിഷ്ണു (28) ആണ് മരിച്ചത്. സഹോദരനും സുഹൃത്തുക്കൾക്കൊപ്പമാണ് വിഷ്ണു നീന്തൽ പഠിക്കാന്‍ എത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെ വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപമുള്ള കുളത്തിലായിരുന്നു സംഭവം. സഹോദരൻ കണ്ണനും സുഹൃത്തുക്കളും വിഷ്ണുവിനൊപ്പം ഉണ്ടായിരുന്നു. നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്. ഹോർട്ടികോർപ് ജീവനക്കാരനായ വിഷ്ണു എഐവൈഎഫ് മുൻ മണ്ഡലം സെക്രട്ടറി ആയിരുന്നു. സിപിഐ ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, എഐടിയുസി ഹോർട്ടി കോർപ് യൂണിയൻ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. ഭാര്യ: പ്രീതി, മകൾ: ദക്ഷ. 

ENGLISH SUMMARY:The young man drowned when he went down to the pool to learn to swim
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.